Headlines

‘ഈ വിസ്മയയ്ക്ക് ആണോ അറിവില്ലെന്ന് ആരോ പറഞ്ഞത്’, മേജർ രവിയെ ട്രോളി രാഹുൽ ഈശ്വർ| Rahul Easwar trolls Major Ravi; Who said Vismaya is the one who lacks awareness?


Movie News

oi-Sajitha Gopie

സിജെപി സമരത്തെ ഡൽഹി പോലീസ് അതിക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചതിനെതിരെ പ്രതികരിച്ച വിസ്മയ മോഹൻലാൽ രൂക്ഷമായ സൈബർ ആക്രമണം ആണ് നേരിടുന്നത്. റിലീസ് ആകാനിരിക്കുന്ന വിസ്മയയുടെ ആദ്യ ചിത്രം തുടക്കത്തിന് എതിരെയും സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നു.

അതിനിടയിലും പറഞ്ഞതിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി വിസ്മയ മോഹൻലാലിന് കയ്യടിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഈശ്വർ. വിസ്മയയ്ക്ക് രാഷ്ട്രീയത്തെ കുറിച്ച് അറിവില്ലെന്ന് പറഞ്ഞ സംവിധായകൻ മേജർ രവിക്ക് എതിരെയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ രാഹുൽ ഈശ്വർ ഒളിയമ്പെറിയുന്നുണ്ട്.

”പറഞ്ഞതില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ല, വിസ്മയ മോഹന്‍ലാല്‍ ഈ നാടിന്റെ വിസ്മയമാകുന്നു. ഇവരുടെ പുറത്തൊക്കെ എന്ത് മാത്രം സമ്മര്‍ദ്ദം ഉണ്ടാകും. സൂപ്പര്‍സ്റ്റാറിന്റെ മക്കളാണ്, സമൂഹത്തില്‍ അറിയപ്പെടുന്നവരാണ്, ഇവരെടുക്കുന്ന നിലപാടുകളുടെ പേരില്‍ ഇവരും വീട്ടുകാരും എല്ലാം ചീത്ത കേള്‍ക്കേണ്ടി വരുന്നു, രാജ്യദ്രോഹിയെന്നും തീവ്രവാദിയെന്നും കേള്‍ക്കേണ്ടി വരുന്നു. പക്ഷേ താന്‍ പറഞ്ഞ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിസ്മയ.

Rahul Easwar

അത്‌പോലെ തന്നെ തീവ്ര ഹിന്ദുത്വവാദികളെ ട്രോളി സാക്ഷാല്‍ ലാലേട്ടനും കുടുംബവും. ലാലേട്ടന്റെ വായില്‍ നിന്ന് തന്നെ ഇത് കേള്‍ക്കണം. പണ്ടും ഇത് പോലെ ട്രോളന്മാരുണ്ട്, മുഖമില്ലാത്തവര്‍. പണ്ട് അവര്‍ നമ്മളെ പ്രാകുമായിരുന്നു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി തീര്‍ക്കും എന്ന്.

വിസ്മയയോടല്ല, മഹാത്മാ ഗാന്ധിയോട് പ്രശ്‌നം ഉണ്ടായിരുന്നവരാണ്, പിന്നെയാണോ വിസ്മയ, പിന്നെയാണോ മോഹന്‍ലാല്‍. സാക്ഷാല്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയോട് പ്രശ്‌നം ഉണ്ടായിരുന്നവരാണ്. എന്തായാലും വിസ്മയ പറഞ്ഞതില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉറച്ച് നില്‍ക്കുന്നുവെന്നും വ്യക്തമാക്കിയിരിക്കുകയാണ്. അതിനൊരു കയ്യടി. ഇതേപോലെ ആയിരിക്കണം അതിശക്തമായ നിലപാടുകള്‍. ഈ വിസ്മയ്ക്ക് ആണോ ആരോ രാഷ്ട്രീയ ബോധ്യം ഇല്ലെന്നും അറിവില്ലെന്നും പറഞ്ഞത്.

തുടക്കം സിനിമയ്ക്ക് എതിരെ പല ആളുകളും ഭയങ്കര ക്യാംപെയ്‌നും നടത്തുന്നുണ്ട്. തുടക്കം നല്ല സിനിമ ആണെങ്കില്‍ വിജയിക്കും, അല്ലെങ്കില്‍ വിജയിക്കില്ല. സിനിമ എന്തായാലും പോയിക്കാണും. ലാലേട്ടന്റെ മകളുടെ സിനിമ ആയത് കൊണ്ടും പ്രത്യേകിച്ച് ഈ വിഷയം ഉളളത് കൊണ്ടും കാണും”.



Source link

Leave a Reply

Your email address will not be published. Required fields are marked *