Headlines

ഇ20ക്ക് പിന്നാലെ ബയോ-സിഎൻജി പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം; ഗോബർധൻ’ പദ്ധതിക്ക് അംഗീകാരം|Centre Pushes Bio-CNG After E20: ‘GOBARdhan’ Scheme Gets Cabinet Approval


India

oi-Rakhi

രാജ്യത്ത് ശുദ്ധമായ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ‘ഗോബർധൻ’പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രി സഭ. പത്ത് വർഷത്തിനകം കംപ്രസ്ഡ് ബയോഗ്യാസിനെ (സിബിജി) പ്രധാന ഊർജ സ്രോതസുകളിലൊന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. 23,731 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.

കൃഷിയിൽ നിന്നുള്ള അവശിഷ്ടങ്ങൾ, ചാണകം, ജൈവമാലിന്യങ്ങൾ എന്നിവ സംസ്കരിച്ച് ശുദ്ധമായ ഇന്ധനം, ജൈവവളം എന്നിവ ഉത്പാദിപ്പിക്കും. ഇതിലൂടെ ഗ്രാമീണ മേഖലകളിൽ പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഗാർഹികമായുള്ള കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദനം 10 മടങ്ങായി വർധിപ്പിക്കാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഉത്പാദിപ്പിക്കുന്ന ഗ്യാസ് മുഴുവൻ വാങ്ങും എന്ന ഉറപ്പ് നൽകുക, ഗ്യാസിന് ന്യായമായ സ്ഥിര വില, പുതിയ പ്ലാൻ്റുകൾ തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുക, കൂടാതെ പൈപ്പ് ലൈൻ വികസനം, വായ്പാ സഹായം, ജില്ല തലത്തിൽ ഫണ്ട് ഉറപ്പാക്കുക എന്നിങ്ങനെ പ്രധാനമായും ആറ് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുക.

cng-201

പദ്ധതിയുടെ ഭാഗമായി സിറ്റി ഗ്യാസ് വിതരണ കമ്പനികൾ തങ്ങളുടെ സിഎൻജി , പിഎൻജി വിതരണത്തിൽ സിബിജിയും കലർത്തണം. 2026-27 വർഷത്തിൽ 3 ശതമാനവും 2027-28 വർഷത്തിൽ 4 ശതമാനവും 2029-30 വർഷത്തിൽ 5 ശതമാനവുമായും ഇത് ഉയർത്തണമെന്നാണ് സർക്കാർ നിർദേശത്തിൽ പറയുന്നത്. ഉൽപ്പാദകർക്ക് കുറഞ്ഞത് പത്ത് വർഷത്തേക്ക് എംഎംബിടിയു ഒന്നിന് 2,110 രൂപ എന്ന നിരക്കിൽ വരുമാനവും സർക്കാർ ഉറപ്പാക്കും. മാത്രമല്ല ഒരു ടണ്‍ ഉത്പാദനേഷിക്ക് രണ്ട് കോടി രൂപ വരെ ഗ്രീൻഫീൽഡ് സിബിജി പദ്ധതികൾക്കായി ലഭ്യമാക്കും.

ഇ20 എഥനോൾ പദ്ധതിയിൽ പെട്രോളിൽ 20 ശതമാനം എഥനോളാണ് കലർത്തുന്നത്. അതുപോലെ തന്നെ പമ്പുകളിൽ നിന്ന് ലഭിക്കുന്ന ബയോ ഗ്യാസിലും സിബിജി സാന്നിധ്യം കൂടുതലായിരിക്കും. സിബിജിയും ശുദ്ധ ഊർജമായതിൽ എഞ്ചിനിലും വാഹനങ്ങളുടെ ഘടനയിലൊന്നും കാര്യമായ മാറ്റം വരുത്തേണ്ടി വരില്ല. അതിനാൽ സിഎൻജി കാറുകളിലും ഓട്ടോകളിലുമെല്ലാം ഇത് ധൈര്യമായി ഉപയോഗിക്കാം. പൈപ്പ് ലൈൻ അടക്കം വിതരണ മാർഗങ്ങളും വിപുലൂകരിക്കുന്നതോടെ മെച്ചപ്പെട്ടതും സ്ഥിരതയാർന്നതുമായ വിതരണവും ഉറപ്പാക്കാനാകും.

ആഭ്യന്തര തലത്തതിൽ പുനരുപയോഗ ഈർജം കൂടുതലായി ഉത്പാദിപ്പിച്ച്
ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളോടുളഅള ആശ്രിതത്വം കുറക്കുകയെന്നതാണ് കേന്ദ്രസർ്കാരിൻ്റെ ഗോബർധൻ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗതാഗത-ഗാർഹിക-വ്യവസായ മേഖലകളിൽ വർധിച്ച് വരുന്ന ആവശ്യങ്ങൾ നിറവേറ്റാനും ഇതിലൂടെ സാധിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *