Headlines

‘അയാൾ ചെറിയ ശിക്ഷകൾ നൽകുമായിരുന്നു.. വിവാഹനിശ്ചയം ഞാൻ തടഞ്ഞില്ലായിരുന്നെങ്കിൽ’;അനുപമ പരമേശ്വരൻ |Anupama Parameswaran Says, “He Used to Give Me Small Punishments… I Would Have Been Engaged If I Hadn’t Stopped It.”


Movie News

oi-Rakhi

പ്രണയത്തകർച്ചയെ കുറിച്ച് അടുത്തിടെ നടി അനുപമ പരമേശ്വരൻ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. വ്യക്തിയുടെ പേര് പറയാതെയായിരുന്നു നടിയുടെ കുറിപ്പ്. ഇപ്പോഴിതാ ആ ബന്ധത്തിൽ താൻ നേരിട്ടതിനെ കുറിച്ച് തുറന്ന് പറച്ചിൽ നടത്തുകയാണ് താരം. എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്നായിരുന്നു അയാളുടെ ആഗ്രഹം എന്നും എന്നാൽ ആ ബന്ധം പ്രണയമല്ലെന്ന തിരിച്ചറിവ് തനിക്ക് തുടക്കത്തിൽ തന്നെ ഉണ്ടായിരുന്നുവെന്നും നടി വെളിപ്പെടുത്തി. ഐ ആം വിത്ത് ധന്യ വർമ്മ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്

‘നമ്മുടെ ബന്ധങ്ങളിലും സൌഹൃദങ്ങളിലുമൊക്കെ ഇയാൾ ഇടപെട്ട് തുടങ്ങും. ചെറിയ ചെറിയ ശിക്ഷകൾ തന്നോണ്ടിരിക്കും. അങ്ങനെ നാളെ അത്തരമൊരു സാഹചര്യം ഒഴിവാക്കാനായി നമ്മൾ ഓരോന്നും ഒഴിവാക്കിക്കൊണ്ടിരിക്കും. അതായത് നമ്മുടെ ഓരോ ബ്രാഞ്ച് നമ്മളെ കൊണ്ട് തന്നെ അവർ കട്ട് ചെയ്യിക്കും.

anupamanew2-72

ശിക്ഷ എന്ന് പറയുമ്പോൾ നമ്മളോടുള്ള സ്നേഹം അവർ പെട്ടെന്ന് പിൻവലിക്കും. ഈ നിയന്ത്രണങ്ങൾ തുടങ്ങുന്ന സമയത്ത് തന്നെ നമ്മൾ അവരുമായി അത്രയധികം അടുത്തിട്ടുണ്ടാകും. ആദ്യത്തെ കുറച്ച് ഡേറ്റുകൾ കഴിയുമ്പോൾ തന്നെ അവർ നമ്മളെ അവരുടെ വീട്ടിൽ കൊണ്ടുപോകും, കുടുംബത്തിന് പരിചയപ്പെടുത്തും. അവരുടെ കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിക്കും. മൂന്ന് മാസം കഴിഞ്ഞ് കുടുംബം ചോദിക്കുകയാണ് എപ്പോഴാണ് വിവാഹ നിശ്ചയം നടത്തേണ്ടത്, എവിടെ വെച്ചാണ് നടത്തേണ്ടത് എന്നൊക്കെ. അതൊന്നും അത്ര വേഗത്തിൽ സംഭവിക്കേണ്ട കാര്യമല്ല. ഞാൻ ആ വിവാഹനിശ്ചയം തടഞ്ഞില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഞാൻ അയാളെ വിവാഹം കഴിച്ചേനെ, അങ്ങനെ സംഭവിച്ചാൽ അത് ഡിവോഴ്സിൽ കലാശിച്ചേനെ. എനിക്ക് അറിയാമായിരുന്നു യഥാർത്ഥത്തിൽ അയാൾ കാണിക്കുന്ന സ്നേഹമല്ല മറിച്ച് എന്നെ പൂർണനിയന്ത്രണത്തിലാക്കാനുള്ള തന്ത്രമായിരുന്നു അതെന്ന്.

എല്ലാവരും എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് അയാൾക്ക് പ്രായം കുറവാണ്, അയാൾ സമയം എടുക്കട്ടെ, ഇപ്പോൾ ധൃതിപിടിച്ച് വിവാഹം വേണ്ട, സമയമെടുക്കാം, ഞാൻ ഒകെയാണ് , ഇനി കുട്ടികൾ വേണമെന്നൊക്കെയാണ് നിർബന്ധമെങ്കിൽ എഗ് ഫ്രീസിങ് നടത്താം ഇതൊക്കെയായിരുന്നു എൻ്റെ നിലപാട്. ഇത് ഞാൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. കാരണം എനിക്ക് വളരെ പെട്ടെന്ന് തന്നെ മനസിലായിരുന്നു ഇതൊരിക്കലും സ്നേഹമല്ല, മറിച്ച് എന്നെ നിയന്ത്രണത്തിലാക്കാനുള്ള തിടുക്കം മാത്രമായിരുന്നുവെന്ന്.

ഇത് തുടക്കത്തിൽ എനിക്ക് മനസിലായിരുന്നില്ല. നമ്മൾക്ക് എന്തെങ്കിലും സംസാരിക്കണമെങ്കിൽ പോലും രണ്ട് മൂന്ന് തവണ മനസിൽ റിഹേഴ്സൽ നടത്തിയിട്ട് വേണം ഇയാളോട് സംസാരിക്കാൻ. കാരണം ഞാൻ അത് പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്ന ഭയം നമ്മുക്കുണ്ടാകും. പക്ഷെ ഈ സമയത്തൊക്കെ നമ്മൾ അവരോട് കടുത്ത പ്രണയത്തിലാകും. നമ്മൾ അവരുടെ കുടുംബത്തിനൊപ്പവും തിരിച്ചുമൊക്കെ സമയം ചെലവഴിക്കുന്നുണ്ടാകും. ഇതൊക്കെ തുടക്ക ഘട്ടത്തിലാണ്.

പക്ഷെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ കാര്യങ്ങൾ കൈവിട്ട് പോകും. അവർ എല്ലാത്തിലും നിയന്ത്രിക്കും. അവർ നമ്മുടെ ചില്ലകൾ നമ്മളെ കൊണ്ട് തന്നെ മുറിപ്പിക്കും. കുടുംബത്തോട് പോലും നമ്മുക്ക് ഇവരെ കുറിച്ച് സംസാരിക്കാനാകില്ല. കാരണം അവർ നല്ലയാളാണെന്ന ധാരണയിലാകുമല്ലോ. സുഹൃത്തുക്കളിൽ നിന്നും നമ്മൾ വിട്ട് നിൽക്കും. ഞാൻ എൻ്റെ സ്റ്റാഫുകളുടെ മുഖത്ത് പോലും നോക്കില്ല, കാരണം നോക്കിയാൽ ഞാൻ കരഞ്ഞ് പോകും. ഈ വ്യക്തിയുടെ യഥാർത്ഥ മുഖം മറച്ചുവെക്കാൻ ഞാൻ നിർബന്ധിതയാകുകയായിരുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *