Headlines

‘അമ്മ ജനറൽ ബോഡിയിൽ നിന്ന് മോഹൻലാൽ മുങ്ങിയത് പോലും അവർ അറിഞ്ഞില്ല, അമ്മച്ചി പിന്നെയും പ്രസിഡന്റായി’; ശാന്തിവിള ദിനേശ് | They Didnt Even Notice Mohanlal Slipping Away From AMMA General Body Meeting, Reveals Santhivila Dinesh


Movie News

oi-Nidhin Illikkambath

അമ്മ സംഘടനയിലെ ഭിന്നതകളെ കുറിച്ച് പലവട്ടം പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. ഇപ്പോഴിതാ പഴയ ഭാരവാഹികളുടെ നേതൃത്വത്തിൽ ഓണക്കിറ്റ് കൊടുത്തതിന് പിന്നാലെ മുൻ പ്രസിഡന്റിനെ അടക്കം രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് അദ്ദേഹം. സംഘടനയെ പൂർണമായും നാറ്റിച്ചുവെന്നും അംഗങ്ങൾക്ക് എല്ലാം അവരെ മടുത്തെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

ഒരു സംഘടനയെ, ഒരു സ്ഥാപനത്തെ, എങ്ങനെയൊക്കെ നാറ്റാമോ? അതിലും മേലെ നാറ്റിയ ചരിത്രമാണല്ലോ. നടി-നടന്മാരുടെ സംഘടനയായ അമ്മയ്ക്കുള്ളത്. പരസ്യമായി പക്ഷം പിടിച്ച്, പറയാൻ പാടില്ലാത്തതൊക്കെ വിളിച്ചു കൂവി, കണക്കും വഴക്കും ഒന്നുമില്ലാതെ, ഒരു ദല്ലാളിന് സംഘടനയെ തീറെഴുതി, 75 ലക്ഷം രൂപയ്ക്ക്. അതിൽ 30 ലക്ഷമോ മറ്റോ വാങ്ങി, ഏതോ ഉത്സവം പോലെ മാമാങ്കം നടത്തി, പുട്ടടിച്ചു തീർന്നു. പിന്നാലെ അംബാനി അളിയൻ 15 കോടി രൂപയ്ക്ക് വിൽക്കാൻ റെഡിയാക്കി, വച്ചതാണ് അമ്മയെ; പക്ഷേ നടന്നില്ല.

amma

ഒരു ജനറൽ ബോഡി വിളിക്കുന്നു, അമ്മയെ കൊണ്ട് ഗുണം അനുഭവിക്കുന്ന പാവങ്ങൾ മാത്രം ആ യോഗത്തിന് എത്തി. ഞാൻ നേരത്തെ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്, ഇവിടെ ഇപ്പോൾ മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ദിലീപിനും ഒന്നും അമ്മ ആവശ്യമില്ലല്ലോ. അതുകൊണ്ട് അവരാരും വന്നില്ല. പാവങ്ങൾ 5000 രൂപ കൈനീടം കിട്ടും, അല്ലെങ്കിൽ ഒരു സൗജന്യ വീട് കിട്ടും, സൗജന്യ മരുന്ന് കിട്ടും എന്നൊക്കെ വിചാരിക്കുന്ന പാവങ്ങൾ മാത്രം ആ ജനറൽ ബോഡിയിൽ പങ്കെടുത്തു.

എന്നിട്ട് ഓരോന്നും എണ്ണി എണ്ണി പറഞ്ഞ്, ഭരണസാരഥികളായ അമ്പലം വിഴുങ്ങികളെ ആ ജനറൽ ബോഡി എടുത്തു ഉടുക്കുന്നു. ശത്രുവിന്റെ ശത്രുവും, മിത്രം എന്ന് പറഞ്ഞ കണക്ക്, പരസ്‌പരം പാരപണിതു പോന്ന പ്രസിഡന്റും സെക്രട്ടറിയും, ചക്കയും ഈച്ചയും പോലെ, സീനിയറായ മല്ലികമാർ ഉൾപ്പെടെ വായിട്ടലച്ചിട്ടും ഒന്നും നിന്നില്ല. കാര്യങ്ങൾ കൈവിട്ടുപോയി. സെക്രട്ടറിയും പ്രസിഡന്റും ചക്കയും ഈച്ചയും ആയിട്ടും കാര്യമായില്ല.

മല്ലികമാർ കിടന്ന് വായിട്ടലിച്ചിട്ടും കാര്യമായില്ല. ജനറൽ ബോഡി കൈവിട്ടുപോയി. രാവിലെ വന്ന് മാന്യമായി ഇടപെട്ട മോഹൻലാൽ, അവിടെ നിന്ന് മുങ്ങിയത് പോലും അറിയാത്ത ജനറൽ ബോഡി ചളമായി. ആരും അറിഞ്ഞില്ല, മോഹൻലാൽ എപ്പോ മുങ്ങിയെന്ന്. അതാ വരുന്നു, അമ്മയുടെ പ്രസിഡന്റിന്റെ സിംഹിണിയുടെ പ്രഖ്യാപനം. ഞാനും എന്റെ 17 അംഗ വിവരംകെട്ട കമ്മിറ്റിയും രാജി, രാജി, രാജി എന്ന് പറഞ്ഞ് രാജിവെച്ചു. പുറത്തേക്ക് പലവട്ടം ഓടിയതുപോലെയല്ല, അവസാനത്തെ ഓട്ടം.

കണ്ട ക്യാമറാമാന്മാരോട്, എടുത്ത് അടിച്ചു. അമ്മയിൽ നിന്നേ ഞാൻ രാജി വെച്ചിരിക്കുകയാണ്, ഞാൻ ഇനി ഒന്നിനുമില്ല എന്ന് പറഞ്ഞ് അങ്ങ് പോയി. ഇത് വിശ്വസിച്ച്, മല്ലിക ചേച്ചിയും വേറൊരു തരികിടയും ഒക്കെ രാജി പ്രഖ്യാപിച്ചിട്ടൊക്കെ പോയി. ജനറൽ ബോഡി ഒരു കമ്മിറ്റിയെ തിരഞ്ഞെടുത്തു, അഡ്‌ഹോക് കമ്മിറ്റി. തിരഞ്ഞെടുപ്പ് ഒക്കെ നടത്താനും, അതുവരെ അമ്മയുടെ കാര്യങ്ങൾ നോക്കാനും. തലവൻ നമ്മുടെ കേരളത്തിലെ പുതിയ നിയുക്ത എംഎൽഎ, കമ്മിറ്റിയിലെ തോറ്റ എംഎൽഎ അടക്കം, ഒരു സംഘം പേരെ കമ്മിറ്റി തിരഞ്ഞെടുത്തു.

നിയുക്ത എംഎൽഎ തന്നോട് കാട്ടിയിരുന്ന സ്വാതന്ത്ര്യത്തിൽ പറഞ്ഞ ദയാർത്ഥ വർത്തമാനം പുറത്തുവിട്ട്, ഈ രാജിവെച്ചുപോയ റിട്ടയർഡ് പ്രസിഡന്റ് താൻ ഒരു തനി കൂതറയാണെന്ന് കൂടി പ്രഖ്യാപിച്ചു. അഡ്‌ഹോക്കും തേങ്ങയും ഒന്നും വേണ്ട എന്ന് പരസ്യമായി പറഞ്ഞ്, നിയുക്ത എംഎൽഎ മമ്മൂട്ടിയുടെ എർത്തായി പഴയ ലാവണത്തിലേക്ക് തന്നെ പോയി. അവിടെ ചെന്നിരുന്ന് ശ്വാസം വിട്ടു, എന്റെ അമ്മോ എന്ന് പറഞ്ഞ്, രാജിവെച്ച് അത് മതിയാക്കി പോയി.

അപ്പൊ അതാ വരുന്നു, റിട്ടയർഡ് പ്രസിഡന്റ്. ഒടിയനും ദല്ലാളും ഒക്കെ കൊടുത്ത ക്ലാസ്സിൽ. അഡ്‌ഹോക് കമ്മിറ്റി ഒരു തേങ്ങയും അല്ല. നീ തന്നെ പ്രസിഡന്റ്, രാജാവ് ആയതുകൊണ്ടല്ലേ? നീ നാവ് കൊണ്ടല്ലേ പറഞ്ഞേ? പേന കൊണ്ടല്ലല്ലോ? അപ്പൊ നീ രാജിവെച്ചെന്നുള്ളത് അങ്ങ് മാറ്റികളാ. കാരണം രേഖാമൂലം ഇല്ലല്ലോ. കോടതിയും പറഞ്ഞു, ആയിക്കോട്ടെ. അമ്മച്ചി പിന്നെയും പ്രസിഡന്റ് ആയി. ഒരു പട്ടിയും തിരിഞ്ഞു നോക്കുന്നില്ല, അമ്മച്ചിയെ.

കാരണം അവരെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് മനസിലായി. എന്നാൽ പിന്നെ നമ്മുടെ പിണറായി കളിച്ച കളി കളിക്കാമെന്ന് ഒടിയനോ ദല്ലാളോ ആരോ ബുദ്ധി ഓതി കൊടുത്തിരിക്കാം. അല്ലാതെ ഇതിന്റെ തലയിൽ അതൊന്നുമില്ല. അമ്മയുടെ 16 അടിയന്തരത്തിനുള്ള സൗജന്യ പലവ്യഞ്ജന കിറ്റുമായി, അമ്മച്ചി മാറി വിളിച്ചു, വരൂ വരൂ, സൗജന്യമായി കിറ്റ് തരാം. ഗതികേട് കൊണ്ട് ചിലരും നാണം ഇല്ലാത്തതിനാൽ മറ്റു ചിലരും കിറ്റിൽ കയറിപ്പിടിച്ചു.

സ്വസ്ഥമായി ഇനി കറങ്ങുന്ന അമ്മയുടെ കസേരയിൽ ഇരുന്ന്, കൂതറ കളി കളിക്കാം എന്നായിരിക്കും ഈ സിംഹണിയായ പ്രസിഡന്റ് വിചാരിക്കുന്നത്. അമ്മയിൽ അംഗങ്ങളുടെ വിശ്വാസം എല്ലാം നഷ്‌ടപ്പെട്ടു. അവരാരും നിങ്ങളുടെ കൂടെ നിൽക്കില്ല എന്ന് മാത്രമല്ല, ഈ കിറ്റ് വാങ്ങിയവർ പോലും നിങ്ങളുടെ ജനറൽ ബോഡി വിളിച്ചാൽ കൂമ്പിലിട്ട് ഇടി തരാതെ സൂക്ഷിച്ചോളൂ. ബുള്ളറ്റ് പ്രൂഫ് ഉടുപ്പൊക്കെ ഇട്ട് വരുന്നതായിരിക്കും, അല്ലെങ്കിൽ കമാൻഡോകളെ നിർത്തി തിലകൻ ചേട്ടൻ അമ്മയുടെ മീറ്റിങ്ങിന് പോയ പോലെ പോകുന്നതായിരിക്കും നല്ലത്.

ഇനി അങ്ങനെ പോവുന്നതായിരിക്കും ഈ സിംഹണിക്ക് നല്ലത് എന്ന് ഞാൻ പറയാം, അത്രയ്ക്ക് ഒരു രോഷം അമ്മയുടെ അംഗങ്ങൾക്കുണ്ട്. സൗജന്യ കിറ്റ് കൊടുത്ത്, നിങ്ങൾ ആലോചിച്ചു നോക്കിയേ, എന്തെല്ലാം ഇനി കുറച്ചു ദിവസം കഴിയുമ്പോൾ അറിയാം, സൗജന്യ കിറ്റ് കൊടുത്തത് ആരാണ് എന്നൊക്കെ. എന്തും ചെയ്യുമല്ലേ? പെണ്ണ് ഒരുമ്പട്ടാൽ എന്ന് പറയുന്നത് ചുമ്മാതല്ല.



Source link

Leave a Reply

Your email address will not be published. Required fields are marked *