മീനമ്മാസ് കിച്ചൻ യൂട്യൂബിൽ: ഇത്രയും കാലം ദിയ കൃഷ്ണയുടെ അമ്മായിയമ്മ, അല്ലെങ്കിൽ അശ്വിന്റെ അമ്മ, അതുമല്ലെങ്കിൽ കുഞ്ഞ് ഓമിയുടെ മുത്തശ്ശി എന്നെല്ലാം അറിയപ്പെട്ടിരുന്ന മീനമ്മ, ഇനി മുതൽ വ്ലോഗർ കൂടിയാണ്. നവരാത്രി നാളുകൾക്ക് സമാപനമാവുന്ന വിജയദശമി ദിനത്തിന് മുന്നേ, അമ്മയുടെ പുത്തൻ ചുവടുവയ്‌പ്പിന് തുടക്കമിടാം എന്നായി അശ്വിൻ. ഇനി യൂട്യൂബ് പരതിയാൽ, മീനമ്മയുടെ മീനമ്മാസ് കിച്ചൻ കൂടി. ദിയയെ പോലെ തഴക്കം വന്ന യൂട്യൂബർ ഒന്നുമല്ല എങ്കിൽ പോലും, തനിക്ക് അറിയാവുന്ന കാര്യങ്ങൾ അവരവിടെ പങ്കിടാറുണ്ട്
