Headlines

‘അന്ന് കൈയിൽ പണം ഇല്ലാത്തതിനാൽ മണി വൈകി വന്നു, പിന്നെ അവന് ദൈവം വാരിക്കോരി കൊടുത്തു’; ജിഎസ് വിജയൻ | Kalabhavan Mani Once Arrived Late Due To Lack Of Money Later Became Very Wealthy, Says GS Vijayan


Movie News

oi-Nidhin Illikkambath

മലയാള സിനിമയിൽ ശ്രദ്ധേയമായ സിനിമകൾ സംവിധാനം ചെയ്‌ത വ്യക്തിയാണ് ജിഎസ് വിജയൻ. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ തുടങ്ങിയ മുൻനിര നായകന്മാർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ വേഷമിട്ടിരുന്നു. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട താരമായ കലാഭവൻ മണിയെ കുറിച്ച് മനസ് തുറക്കുകയാണ് ജിഎസ് വിജയൻ. വെള്ളിത്തിര കെഎഫ്‌പിഎ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജിഎസ് വിജയന്റെ വാക്കുകൾ

മണിയെ കുറിച്ച് ഒരു വാക്കിൽ ഒന്നും പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. അങ്ങനെയായിരുന്നു മണിയുമായുള്ള. സൗഹൃദം. ഞാൻ ഈ സിനിമ ചെയ്യുന്നതിന് മുൻപ് ഷോർട്ട് ഫിലിംസ് കുറെ ചെയ്‌തിട്ടുണ്ട്. അങ്ങനെ ഞാൻ ബ്രാഹ്മണ്യം എന്ന് പറഞ്ഞ ഒരു ഷോർട്ട് ഫിലിം ഞാൻ തൃശ്ശൂരിൽ ചെയ്യുകയാണ്. ജോൺസൺ എസ്‌തപ്പാൻ ആയിരുന്നു അതിന്റെ സ്ക്രിപ്റ്റ് എഴുതിയത്. അപ്പോൾ അത് ബിടി അരവിന്ദാക്ഷമേനോൻ ജോസ് പെല്ലിശ്ശേരി, ശാന്തി കൃഷ്‌ണ, സിഐ പോൾ അങ്ങനെ ഒത്തിരി പേർ അതിൽ അഭിനയിച്ചിരുന്നു.

kalabhavan mani

പിന്നെ, ഓഫ്‌കോഴ്‌സ്, നമ്മുടെ ഇടവേള ബാബു, അതിൽ ബാബു ആയിരുന്നു സെൻട്രൽ ക്യാരക്റ്റർ ചെയ്‌തത്. മേഘനാനും ഉണ്ടായിരുന്നു, അവരൊക്കെയാണ് അതിൽ അഭിനയിച്ചത്. ഫിറോസ് എന്ന് പറഞ്ഞ ഒരാളാണ് എന്റെ അടുത്ത സുഹൃത്താണ്, പ്രൊഡ്യൂസ് ചെയ്‌തത്. അപ്പോൾ അതിൽ ഇങ്ങനെ ഒരു വേഷത്തിന് എസ്‌തപ്പാൻ എന്നോട് പറഞ്ഞു, കലാഭവൻ മണി എന്ന് പറഞ്ഞ ഒരു കക്ഷിയുണ്ട്. മിടുക്കനാണ്, നമുക്കൊരു വേഷം കൊടുക്കാം എന്ന് പറഞ്ഞു.

ഞാൻ പറഞ്ഞു വിളിക്കാമെന്ന്. ചാലക്കുടിയിലാണ്, അപ്പോൾ നമ്മൾ അതിനകത്ത് ഇങ്ങനെ നോക്കുമ്പോൾ, എസ്‌തപ്പാൻ പറഞ്ഞു, നമുക്ക് ആ വെളിച്ചപ്പാടിന്റെ വേഷം കൊടുത്താലോ? ഞാൻ പറഞ്ഞു, കൊടുക്കാം, ആളെ വിളിക്കൂ എന്ന് പറഞ്ഞു. അങ്ങനെ വിളിച്ചിട്ടൊന്നും ഇയാളെ കിട്ടുന്നില്ല. പിന്നെ അവസാനം എന്റെ കൂടെ വർക്ക് ചെയ്‌ത അനിൽ സി പിള്ള, അയാൾ ഇപ്പോൾ സൗത്ത് ആഫ്രിക്കയിൽ ആണ്. അയാളെ വിളിച്ചു. തലയൊക്കെ മുട്ടയടിച്ച് മീശയൊക്കെ പോക്കിയാണ് അവതരിപ്പിച്ചത്.

പക്ഷേ അതിലോരു വലിയ സങ്കടകരമായ കാര്യം എന്ന് പറഞ്ഞാൽ. ഇത് എടുത്തതിന് ശേഷം ഈ മണി ഓടി പിടച്ച് അവിടേക്ക് വന്നു. എന്താണ് ലേറ്റ് ആയതെന്ന് എന്ന് ചോദിച്ചു. അപ്പോൾ പറഞ്ഞു ലേറ്റ് ആയിപോയി സാർ എന്ന്. ഞാൻ ആദ്യമായിട്ടാണ് മണിയെ കാണുന്നത്. വിയർത്ത് കുളിച്ചാണ് മണി വന്നത്. പിന്നെയാണ് അറിയുന്നത് അവന് വരാൻ പൈസയില്ലായിരുന്നു. അപ്പോൾ അങ്ങനെയൊക്കെ ഒരുപാട് കഷ്‌ടപ്പെടുകയും, എന്നാൽ ദൈവം അത്രത്തോളം വാരികോരി കൊടുക്കുകയും ചെയ്‌ത ആളാണ് മണി.

അവന് അവന്റെ കഴിവുകൾ മലയാളത്തിലും തെലുങ്കിലും തമിഴിലും ഒക്കെ പിന്നെ കാണിക്കാൻ അവസരം കിട്ടിയ ഒരു നടനായിരുന്നു. പക്ഷേ പെട്ടെന്ന് അത് പോയി. ഒരുപാട് കാശുണ്ടാക്കി, ഒരുപാട് ആൾക്കാരെ സഹായിച്ചു, കൂടെ കൂടെ എന്നെ വിളിക്കും. ആ ശബ്‌ദം ഒക്കെ ഇങ്ങനെ മുഴങ്ങുന്നത് പോലെ തോന്നും. നമ്മൾ എപ്പോഴും ഒരാളെ കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, ആലോചിക്കുന്നില്ല. പക്ഷേ ആലോചിക്കുന്ന സമയത്ത് ഭയങ്കര കട്ടിക്കാണ് ആലോചിക്കുന്നത്.

ഭയങ്കര വിഷമമുള്ള കാര്യമാണ് മണിയുടേത്. ഞാൻ അതുവഴി കാറിലൊക്കെ യാത്ര ചെയ്യുമ്പോൾ, ഞാൻ മണിയെ വിളിക്കും. ചാലക്കുടി വരുമ്പോൾ, വിളിക്കും. പലപ്പോഴും വീട്ടിൽ പോയിട്ടുണ്ട്. പടം പ്രൊഡ്യൂസ് ചെയ്യാം എന്ന് പറഞ്ഞു. ഡിസ്ട്രിബ്യൂഷൻ ചെയ്യാം എന്ന് പറഞ്ഞു. ഒരു കഥ പറഞ്ഞു. മണി പറയുന്ന കഥകൾക്ക് എന്തെങ്കിലും കുറച്ച് അംഗ വൈകല്യം ഇതുണ്ടാകും. അപ്പോൾ അത്തരം സിനിമകൾ മണി പലതും ചെയ്‌തത് കൊണ്ട്, എനിക്ക് അത്ര വലിയ താൽപര്യം തോന്നിയില്ല.

ഞാൻ പറഞ്ഞു, നമുക്ക് കഥയൊന്ന് മാറ്റി പിടിക്കാം എന്ന്. അയാളുടെ ഒരു മാനേജർ ഉണ്ട്, അയാളോട് പറഞ്ഞിരുന്നു. പക്ഷേ അത് സംഭവിച്ചു, നടന്നില്ല. കാരണം അത് കഴിഞ്ഞപ്പോൾ പിന്നെ മണിക്ക് അസുഖമായി. അതുപോലെ അന്ന് ഞാൻ ചെയ്‌ത ഷോട്ട് ഫിലിമിൽ അഭിനയിക്കാൻ പറ്റാതെ വന്നപ്പോൾ, , പിന്നെ പണിയെ ഞാൻ കാസ്‌റ്റ് ചെയ്‌തത് ദൂരദർശിന് വേണ്ടി ഞാൻ ചെയ്‌ത ഒരു സീരിയലിൽ ആയിരുന്നു.

ഞാൻ ദൂരദർശന് വേണ്ടി ചെയ്‌ത വിനോദശാല എന്ന് പറഞ്ഞ സീരിയലിലാണ് മണി അഭിനയിക്കുന്നത്. ചെറിയ വേഷമായിരുന്നു, പക്ഷേ അത് മണിയുടെ പ്രകടനം കൊണ്ട് ആ സീനുകൾ അങ്ങ് വലുതായി. ത്രൂ ഔട്ട് മണി ഉണ്ടായിരുന്നു. ആ സീരിയലിന്റെ എഡിറ്റർ എഡിറ്റിംഗ് നടക്കുമ്പോഴൊക്കെ പല സംവിധായകരും എഴുത്തുകാരും ഒക്കെ അവിടെ വരും. ഇത് കണ്ടിട്ട് പറയും, ഇവാൻ മലയാള സിനിമയിൽ എന്തെങ്കിലും ഒക്കെ ആയിട്ടേ പോവൂ. എനിക്ക് ഇപ്പോഴും അതൊക്കെ ഓർമ്മയുണ്ട്. അസാധ്യ കലാകാരൻ ആയിരുന്നു മണി.



Source link

Leave a Reply

Your email address will not be published. Required fields are marked *