India
oi-Rakhi
ചെന്നൈ: തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ
നടി തൃഷയ്ക്കെതിരെ നടത്തിയ ദ്വയാർത്ഥ പ്രയോഗത്തിലാണ് നടപടി.
വിവാദ പരാമർശത്തിൽ ഉദയനിധിക്കെതിരെ വ്യാപാക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.
കഴിഞ്ഞ ദിവസം തഞ്ചാവൂരിൽ കാവേരി വിഷയത്തിൽ ഡിഎംകെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്. ‘കാവേരിയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ല. എന്നാൽ അതിനെ കുറിച്ച് മിണ്ടാൻ വിജയ് തയ്യാറാകുന്നില്ല. പക്ഷെ ഡിഎംകെയ്ക്കെതിരെ തെറ്റായ കേസുകളെടുക്കുന്നു’, എന്നിങ്ങനെയാണ് സ്റ്റാലിൻ പ്രസംഗിച്ചത്. ഇതിനിടയിൽ സദസിൽ നിന്നും ചിലർ തൃഷ, തൃഷ എന്ന് വിളിച്ച് പറഞ്ഞു. പിന്നാലെയായിരുന്നു ഉദയനിധിയുടെ ദ്വയാർത്ഥ പ്രയോഗം.

വീഡിയോ വൈറലായതിന് പിന്നാലെ ഉദയനിധിക്കെതിരെ ടിവികെയും ബി.ജെ.പിയും രംഗത്തെത്തി. അപമാനകരമായ പരാമർശമാണ് നടിക്കെതിരെ ഉണ്ടായതെന്നും ഒരു വ്യക്തിക്കെതിരായ ഇത്തരം പരാമർശങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ടിവികെ എംഎൽഎ രേവന്ത് ചരണ് പറഞ്ഞു. ബി.ജെ.പിയും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.
ഉദയനിധി നടത്തിയ ദ്വയാർത്ഥ പ്രയോഗം അങ്ങേയറ്റം അറപ്പുളവാക്കുന്നതും അശ്ലീവുമാണെന്ന് ബിജെപി വക്താവ് നാരയണൻ തിരുപ്പതി തുറന്നടിച്ചു. ‘ പരാമർശം അറപ്പുളവാക്കുന്നതും അധമവും അശ്ലീലം നിറഞ്ഞതുമാണ്. തീർത്തും നാണംകെട്ട നടപടിയായി പോയി. ഭാര്യയും മകളും അമ്മയുമുള്ള ഒരു തെമ്മാടിയോ കള്ളനോ പോലും ഇത്രയും തരംതാണ പരാമർശങ്ങൾ നടത്തില്ല. ഏതൊരു അമ്മയ്ക്കും മകൾക്കും ഭാര്യയ്ക്കും ഇത്തരം പരാമർശങ്ങൾ പൊറുക്കാൻ സാധിക്കില്ല. സ്വന്തം മകൻ തന്നെ ഇത്തരത്തിലുള്ള പരാമർശം നടത്തുമ്പോൾ ദ്രാവിഡ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന മുൻമുഖ്യമന്ത്രി സ്റ്റാലിന് ഇക്കാര്യത്തിൽ ഒന്നും പ്രതികരിക്കാനില്ല. അദ്ദേഹം മിണ്ടാതെ കേട്ട് നിൽക്കുന്നത് നാണക്കേടാണ്’, ബിജെപി നേതാവ് പറഞ്ഞു.