Last Updated:
ലാർ ഗിബ്ബണിനെ എങ്ങനെയാണ് കൈവശം വെച്ചതെന്നും അതിന്റെ പരിപാലനം നിയമാനുസൃതമാണോയെന്നും ചോദ്യങ്ങൾ ഉയരുന്നു
നടൻ ചിയാൻ വിക്രം (Chiyaan Vikram) ലാർ ഗിബ്ബണിനെ കെട്ടിപ്പിടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വിവാദം. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ലാർ ഗിബ്ബണിനെ (Lar Gibbon) എങ്ങനെയാണ് കൈവശം വെച്ചതെന്നും അതിന്റെ പരിപാലനം നിയമാനുസൃതമാണോയെന്നും ചോദ്യങ്ങൾ ഉയർന്നു. തുടർന്ന് വിക്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് വീഡിയോ നീക്കം ചെയ്യുകയായിരുന്നു.
