മരുമകൾ ഉമയും പേരക്കുട്ടി അപ്സരയും അവസാന നാളുകളിൽ ജാനകിയുടെ ഒപ്പമുണ്ടായിരുന്നു. തെന്നിന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് അതിന് പുറമേ ഹിന്ദിയിലും അവർ നിരവധി ഗാനങ്ങൾക്ക് ശബ്ദമായി മാറി. 60 വർഷങ്ങളിൽ കൂടുതലായി എസ്. ജാനകി ചലച്ചിത്ര പിന്നണിഗാന രംഗത്ത് സജീവമായിരുന്നു. സിനിമാപാട്ടുകൾ മാത്രമല്ല, ഭക്തി ഗാനങ്ങളും, ക്ലാസിക്കൽ സെമി ക്ലാസിക്കൽ ഗാനങ്ങൾ, പ്രണയ ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവയും അവർ പാടിയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവ പാരമ്പര്യമുള്ള ഗായകരിൽ അഗ്രഗണ്യയാണ് ജാനകി
