Last Updated:
രവി മോഹനെ എൽസിയുവിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം അദ്ദേഹത്തോടൊപ്പമുള്ള നിരവധി ഫോട്ടോകൾ ലോകേഷ് കനകരാജ് X-ൽ പങ്കുവെച്ചു
വിവാഹമോചനം കിട്ടുംവരെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷം, നടൻ രവി മോഹൻ (Ravi Mohan) ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ (LCU) ഏറ്റവും പുതിയ ചിത്രമായ ബെൻസിന്റെ (Benz) ലൊക്കേഷനിൽ ചേർന്നു. സിനിമയുടെ ചിത്രീകരണ വേളയിൽ നിന്നുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ലോകേഷ് കനകരാജ് രവിയെ LCU-വിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്തു.
ഫ്രാഞ്ചൈസിയിൽ രവിയെ ഉൾപ്പെടുത്തിയതിൽ അദ്ദേഹം ആവേശം പ്രകടിപ്പിച്ചു. പ്രധാന നടൻ രാഘവ ലോറൻസും അദ്ദേഹത്തെ പ്രോജക്റ്റിലേക്ക് സ്വാഗതം ചെയ്തു.
രവി മോഹനെ എൽസിയുവിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം അദ്ദേഹത്തോടൊപ്പമുള്ള നിരവധി ഫോട്ടോകൾ ലോകേഷ് കനകരാജ് X-ൽ പങ്കുവെച്ചു.
ഈ മാസം ആദ്യം, ഗായികയും ആത്മീയ ചികിത്സകയുമായ കെനീഷ ഫ്രാൻസിസ് താൻ ചെന്നൈ വിടുകയാണെന്ന് വെളിപ്പെടുത്തുകയും രവിയുമായുള്ള ബന്ധം അവസാനിച്ചുവെന്ന് സൂചന നൽകുകയും ചെയ്തു. ഹാക്കിംഗ് സംഭവവും, രവിയുടെ വേർപിരിഞ്ഞ ഭാര്യ ആരതി രവിക്കെതിരെയുള്ള പരാമർശങ്ങളും നടത്തി വിവാദനായികയായ ആളാണ് കെനീഷ. നിരന്തര സൈബർ ഭീഷണി കാരണമാണ് പിൻവാങ്ങുന്നതെന്നും അവർ പറഞ്ഞു.
അധികം താമസിയാതെ, രവി മോഹൻ ഒരു പത്രസമ്മേളനം നടത്തി. തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ വികാരാധീനനായ രവി വിവാഹമോചനം കിട്ടുകയും തന്റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ഓൺലൈൻ പീഡനങ്ങൾ അവസാനിക്കുകയും ചെയ്യുന്നതുവരെ അഭിനയത്തിൽ നിന്ന് പൂർണ്ണമായ ഇടവേള പ്രഖ്യാപിച്ചു. കെനീഷയ്ക്ക് ആശംസകൾ അറിയിക്കുകയും അവർക്ക് സമാധാനപരവും സന്തുഷ്ടവുമായ ഒരു ഭാവി ഉണ്ടാകുമെന്ന് പ്രത്യാശിക്കുകയും ചെയ്തു.
2009ൽ വിവാഹിതയായ രവി മോഹനും ആരതിയും 2024 മുതൽ വേർപിരിഞ്ഞാണ് താമസം. അവരുടെ വിവാഹമോചന നടപടികൾ നിലവിൽ ചെന്നൈ കുടുംബ കോടതിയിൽ നടന്നു വരുന്നു. രവിയുടെ സുഹൃത്തും സൈക്കോളജിസ്റ്റുമാണ് താനെന്ന് കെനീഷ ആദ്യം വാദിച്ചിരുന്നെങ്കിലും, പൊതുപരിപാടികളിലും വിവാഹങ്ങളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതോടെ പ്രണയബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിച്ചു.
Summary: Days after announcing a temporary break from acting until the finalisation of his divorce, actor Ravi Mohan has reportedly resumed work and joined the sets of Benz, the latest film in the Lokesh Cinematic Universe (LCU). Director Lokesh Kanagaraj officially welcomed him to the LCU by sharing behind-the-scenes photos from the film’s shoot on social media
Thiruvananthapuram,Kerala
Jun 01, 2026 12:34 PM IST
