Last Updated:
ഗംഗ ആശുപത്രി ചെയർമാനും പ്രമുഖ അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. എസ്. രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ
‘പെദ്ധി’ (Peddi) സിനിമയുടെ ചിത്രീകരണത്തിനിടെ വലത് കൈത്തണ്ടയ്ക്ക് പരിക്കേറ്റ നടൻ രാം ചരൺ (Ram Charan) ശസ്ത്രക്രിയയ്ക്ക് വിധേയനായി. കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ടീം അറിയിച്ചു.
ഗംഗ ആശുപത്രി ചെയർമാനും പ്രമുഖ അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. എസ്. രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കൈത്തണ്ടയിലെ പരിക്കിന്റെ സങ്കീർണത കണക്കിലെടുത്ത്, അമേരിക്കയിലെ മിയാമിയിൽ നിന്നുള്ള ഹാൻഡ് ആൻഡ് റിസ്റ്റ് സർജനായ ഡോ. അലജാൻഡ്രോ ബാഡിയയും ശസ്ത്രക്രിയാ സംഘത്തിന്റെ ഭാഗമായി. ഡോ. പ്രവീൺ ഭരദ്വാജും വിദഗ്ധ ഡോക്ടർമാരുടെ സംഘവും ചേർന്നാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
രാം ചരൺ നിലവിൽ സുഖം പ്രാപിച്ചുവരികയാണെന്നും ശസ്ത്രക്രിയയുടെ ഫലത്തിൽ മെഡിക്കൽ സംഘം തൃപ്തരെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സിനിമാ ചിത്രീകരണത്തിലും മറ്റ് ഔദ്യോഗിക തിരക്കുകളിലും തിരിച്ചെത്തുന്നതിന് മുമ്പ് അദ്ദേഹം നിശ്ചിത പുനരധിവാസ ചികിത്സയ്ക്ക് വിധേയനാകുമെന്നും അദ്ദേഹത്തിന്റെ ടീം വ്യക്തമാക്കി.
സംവിധായകൻ ബുച്ചി ബാബു സന ഒരുക്കുന്ന ‘പെദ്ധി’യിലാണ് രാം ചരൺ നിലവിൽ അഭിനയിക്കുന്നത്. ജാൻവി കപൂർ, ശിവ രാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് അവതരിപ്പിക്കുന്നത്.
Summary: Actor Ram Charan underwent surgery after sustaining an injury to his right wrist during the shooting of Peddi. According to his team, the surgery, performed at Ganga Hospital in Coimbatore, was successful. The procedure was led by Dr. S. Rajasekaran, Chairman of Ganga Hospital and a renowned orthopedic surgeon
Thiruvananthapuram,Kerala
