വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന വാഗ്ദാനം മുക്കി;സർക്കാരിനെതിരെ എസ്എഫ്ഐ|Promise to provide 1,000 per month to girl students has been ignored; SFI against the government.
Kerala oi-Rakhi Published: Sunday, June 21, 2026, 1:02 [IST] സംസ്ഥാനത്തെ യു ഡി എഫ് സർക്കാരിന്റെ പ്രഥമ ബഡ്ജറ്റ് വിദ്യാർത്ഥി സമൂഹത്തെ പൂർണ്ണമായും അവഗണിക്കുന്നതും തീർത്തും നിരാശാജനകവുമാണെന്ന് എസ്എഫ്ഐ. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും വിദ്യാർത്ഥി ക്ഷേമത്തിനും മുൻഗണന നൽകാതെ, കോർപ്പറേറ്റുകളെയും സ്വകാര്യ ലോബികളെയും സഹായിക്കുന്ന നയങ്ങളാണ് ഈ ബഡ്ജറ്റിലുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാടേ വിസ്മരിച്ചു കൊണ്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫണ്ട് വകയിരുത്തലിലെ കടുത്ത വിവേചനം തന്നെ സർക്കാരിന്റെ ഈ…