ബെംഗളൂരുവിലേക്ക് പോയ ഇംതിയാസ് നാഗ്പൂരില്‍; താനൂര്‍ പോലീസ് കണ്ടെത്തി, നാട്ടിലേക്ക് തിരിച്ചു | Imtiaz from Tanur Who Had Set Out For Bengaluru, Found In Nagpur By Tanur Police And Returned Home
Kerala oi-Ashif N Updated: Wednesday, August 12, 2026, 16:23 [IST] മലപ്പുറം: താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ വിദ്യാര്‍ഥി ഇംതിയാസിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നാണ് താനൂര്‍ പോലീസ് കണ്ടെത്തിയത്. മഹാരാഷ്ട്ര പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് താനൂര്‍ പോലീസ് നേരിട്ട് നാഗ്പൂരിലെത്തുകയായിരുന്നു. ഇംതിയാസിന് ഒപ്പം പോലീസുകാര്‍ ഇരിക്കുന്ന ഫോട്ടോകളും പുറത്തുവന്നു. ഇതോടെ അഞ്ച് ദിവസമായി തുടരുന്ന ആശങ്ക തീര്‍ന്നു. ഈ മാസം ആറിന് വൈകീട്ടാണ് ഇംതിയാസ് ബെംഗളൂരുവിലേക്ക് പോയത്. ഏഴിന് രാവിലെ…