Headlines

‘ഈ അവസരം പ്രയോജനപ്പെടുത്താം, സ്വർണം വാങ്ങാൻ ഇനിയും നിങ്ങൾ കാത്തിരുന്നാൽ പണി പാളും’|Gold Buying: Make the Most of This Opportunity: If You Wait Any Longer to Buy Gold, You Could Miss Out.


Kerala

oi-Sajitha Gopie

ഓണം എത്തുന്നതിന് മുൻപേ സംസ്ഥാനത്ത് സ്വർണവില മുകളിലേക്ക് കുതിക്കുകയാണ്. ഇന്ന് പവന് 2120 രൂപയും ഗ്രാമിന് 265 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13725 രൂപ, ഒരു പവൻ സ്വർണത്തിന് 109800 രൂപ എന്ന നിലയിലേക്കാണ് വില കുതിച്ച് ഉയർന്നിരിക്കുന്നത്.

വില കുറയുമെന്ന് പ്രതീക്ഷിച്ച് സ്വർണം വാങ്ങാതിരുന്ന ആളുകളെ ആശങ്കയിലാക്കുന്നതാണ് ഇത്. എന്നാൽ ഇത്തരക്കാർക്ക് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് സീ ന്യൂസ് മലയാളത്തോട് പ്രതികരിച്ചിരിക്കുന്നത്.

”ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. ഡോളറിന്റെ മൂല്യവും അത് വഴിയുളള ട്രഷറി വരുമാനം കുറഞ്ഞതുമാണ് ഈ കുതിപ്പിന് കാരണം. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നതും സ്വര്‍ണവിലയിലെ വലിയ കുതിപ്പിന് കാരണമായത്. ഈ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക് എത്താനുളള സാധ്യത തള്ളിക്കളയാനാകില്ല.

Gold

ഇറാന്‍- അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചകള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ വീണ്ടും സ്വര്‍ണത്തിന്റെ വില വര്‍ധിക്കുന്നത് തുടരുന്ന സ്ഥിതിയിലേക്ക് വരും. സ്വര്‍ണം വീണ്ടും പഴയ കുതിപ്പിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തും എന്നതില്‍ സംശയം വേണ്ട. പക്ഷേ ഇപ്പോഴത്തെ സ്ഥിതിയില്‍ കൃത്യമായി ഒന്നും പ്രവചിക്കാന്‍ സാധ്യമല്ല.

കഴിഞ്ഞ കുറച്ച് നാളുകളായി വില കൂടുമെന്ന് പ്രവചിക്കുമ്പോള്‍ കുറയുന്ന സ്ഥിതിയും കുറയുമെന്ന് വിചാരിക്കുമ്പോള്‍ തിരിച്ച് വില കയറുന്ന സ്ഥിതിയും ഉണ്ട്. പക്ഷേ വലിയൊരു കുതിപ്പിലേക്ക് എത്തിയിരുന്നില്ല. 14000 രൂപയ്ക്ക് താഴെ മാത്രമായിട്ടാണ് സ്വര്‍ണവില നില്‍ക്കുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ കുതിപ്പ് താല്‍ക്കാലികം മാത്രമാണ് എന്നേ നോക്കിക്കാണാന്‍ സാധിക്കൂ.

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യാതൊരു ആശങ്കയുടേയും കാര്യമില്ല. കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വര്‍ണവില വലിയ ഉയരങ്ങളിലേക്ക് പോയിരുന്നു. 1,30000ത്തിലേക്ക് വരെ പോയി. അവിടെ നിന്നാണ് വില താഴേക്ക് വന്നത്. പണിക്കൂലി അടക്കം 1,20000ത്തിന് താഴെ സ്വര്‍ണം വാങ്ങാനാകുന്ന സ്ഥിതിയുണ്ട്. ആ അവസരം പ്രയോജനപ്പെടുത്തി ആളുകള്‍ക്ക് സ്വര്‍ണം വാങ്ങാം.

ഇനി കാത്തിരുന്നാല്‍ കൂടിയ വിലയ്ക്ക് സ്വര്‍ണം വാങ്ങേണ്ടി വരും. അതുകൊണ്ട് സ്വര്‍ണം വാങ്ങേണ്ടവര്‍, സാധാരണക്കാരായ ആളുകള്‍ അവരുടെ ബജറ്റിന് അനുസരിച്ച് ഏത് തൂക്കത്തിലുമുളള ആഭരണങ്ങള്‍ വാങ്ങാം. പണ്ടൊക്കെ ഉത്സവ സീസണുകളില്‍ സ്വര്‍ണത്തിന് വിലയില്‍ മാറ്റമുണ്ടാകുമായിരുന്നു. പക്ഷേ ഇപ്പോള്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ചേ വിലയില്‍ മാറ്റം വരൂ”.



Source link

Leave a Reply

Your email address will not be published. Required fields are marked *