Headlines

അളവറ്റ ധനം കുമിഞ്ഞുകൂടും..! പ്രണയിതാക്കളുടെ വിവാഹം ഉടന്‍ നടക്കും;’ ഈ രാശിക്കാരാണോ? | Shani Retrogade 2026: These Three Zodiac Signs Good Times Will Last Till December 11, Details Inside


Astrology

oi-Jithin TP

ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. സംക്രമണം എന്നാണ് ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാര മാറ്റത്തെ വിശേഷിപ്പിക്കുന്നത്. ഇത് പലരുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് പലതരത്തിലായിരിക്കും.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യുമ്പോള്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളെ ഒമ്പതെണ്ണമാണ് പട്ടികപ്പെടുത്തിയിട്ടുണ്ട്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

Shani Retrogade 2026

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് ശനി. കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ വന്ന് ചേരും എന്നാണ് പറയപ്പെടുന്നത്. അതേസമയം ശനിയുടെ സ്ഥാനം അശുഭകരമായി മാറിയാല്‍ ജീവിതത്തില്‍ കഷ്ടകാലത്തിന്റെ ഘോഷയാത്രയായിരിക്കും.

നിലവില്‍ മീനം രാശിയില്‍ രേവതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തില്‍ ആണ് ശനി സഞ്ചരിക്കുന്നത്. അതേസമയം തന്നെ ഡിസംബര്‍ 11 വരെ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഇത് പൊതുവെ ഗുണകരമല്ല എന്നാണ് പറയപ്പെടുന്നത്. എങ്കിലും ചില രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം വലിയ അനുഗ്രഹമായിരിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം..

ചിങ്ങം

രേവതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലെ ശനിയുടെ വക്രഗതി സഞ്ചാരം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു. കൃഷി, വ്യാപാരം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. പൂര്‍വിക സ്വത്ത് തടസങ്ങളേതുമില്ലാതെ കൈയിലെത്തും. വസ്തു വില്‍ക്കാന്‍ അനുകൂലമായ സമയമാണ് എന്ന് കാണുന്നു.

തുലാം

തുലാം രാശിക്കാര്‍ക്ക് രേവതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലെ ശനിയുടെ വക്രഗതി സഞ്ചാരം ഗുണം ചെയ്യും. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനൊപ്പം തന്നെ വില പിടിപ്പുള്ള സമ്മാനങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. രാജകീയ ജീവിതമാണ് പുത്തന്‍ വീട്ടില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ഏറെ നാളായി തടഞ്ഞുവെക്കപ്പെട്ടിരുന്ന തുക പലിശയടക്കം കൈയിലെത്തും. അതുവഴി സാമ്പത്തികമായി വലിയ നിലയിലെത്താനും നിങ്ങള്‍ക്ക് സാധിക്കും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും.

ധനു

ധനു രാശിക്കാര്‍ക്ക് രേവതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിലെ ശനിയുടെ വക്രഗതി സഞ്ചാരം ശുഭകരമായിരിക്കും. വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവയ്ക്കായി പരിശ്രമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത കേള്‍ക്കാനാകും. ഏറെ നാളത്തെ പ്രണയബന്ധം വിവാഹ ജീവിതത്തില്‍ കലാശിക്കും. സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുടുംബാംഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും വര്‍ധിക്കും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *