Headlines

‘വിജയ്ക്ക് അമേരിക്കൻ പ്രസിഡണ്ട് വരെയാകാം’, തമിഴ്നാട് മുഖ്യമന്ത്രിയെ പരിഹസിച്ച് എടപ്പാടി പളനിസ്വാമി| “Vijay Could Even Become the US President,” Edappadi Palaniswami Mocks Tamil Nadu Chief Minister


India

oi-Sajitha Gopie

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ പരിഹസിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി. വിജയ്ക്ക് വേണമെങ്കില്‍ അമേരിക്കന്‍ പ്രസിഡണ്ട് വരെയാകാം എന്നാണ് എടപ്പാടിയുടെ പരിഹാസം.

വിജയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടുളള ടിവികെയുടെ പ്രചാരണങ്ങളെ കുറിച്ചുളള ചോദ്യത്തിനാണ് എടപ്പാടി പളനിസ്വാമിയുടെ മറുപടി. അടുത്തിടെ ഒരു ദേശീയ സര്‍വ്വേയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന നേതാക്കളുടെ പട്ടികയില്‍ മൂന്നാമതായി വിജയ് ഇടം പിടിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും പിന്നിലായാണ് അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ് എത്തിയത്. ഇതിന് പിന്നാലെ ടിവികെ നേതാക്കള്‍ വിജയ് അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണത്തിന് തുടക്കമിട്ടു. വിജയ്ക്ക് അമേരിക്കന്‍ പ്രസിഡണ്ട് പോലുമാകാം. അതില്‍ യാതൊരു തെറ്റും ഇല്ല, അത് അദ്ദേഹത്തിന്റെ ആഗ്രഹമല്ലേ എന്നാണ് ഇതേക്കുറിച്ച് എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം.

vijay

സോഷ്യല്‍ മീഡിയ വഴി പ്രതിച്ഛായാ നിര്‍മ്മിതിക്കെതിരെയും എടപ്പാടി പളനിസ്വാമി വിമര്‍ശനം ഉന്നയിച്ചു. റീല്‍സ് ഉണ്ടാക്കിയാണ് അവര്‍ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ട് പോകുന്നത്. അത് ഇവിടെ ചിലവാകില്ല, എടപ്പാടി പറഞ്ഞു. മുഖ്യമന്ത്രി വിജയ് വളരെ ചിലവേറിയ വ്യക്തിയാണെന്നും മുന്‍ മുഖ്യമന്ത്രി ജയലളിതയില്‍ നിന്നും വളരെ വ്യത്യസ്തമാണെന്നും എടപ്പാടി ചൂണ്ടിക്കാട്ടി.

ജയലളിതയുടെ ഭരണകാലത്ത് ചിലവ് കുറയ്ക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ പദ്ധതികള്‍ വീഡിയോ കോള്‍ വഴി ആയിരുന്നു ഉദ്ഘാടനം ചെയ്തിരുന്നത്. എന്നാല്‍ സ്വയം ഒരു ലാളിത്യവാനായ കര്‍ഷകനെ പോലുളള ഇമേജ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വിജയ് നടത്തുന്നത് വളരെ ചിലവേറിയ യാത്രകളാണെന്നും എടപ്പാടി കുറ്റപ്പെടുത്തി.

വിജയ് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും എടപ്പാടി പളനിസ്വാമി വിമര്‍ശിച്ചു. ഭരണത്തിലേറിയ 110 ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. എവിടെ നോക്കിയാലും കൊലപാതകങ്ങളും മോഷണങ്ങളും സംഘര്‍ഷങ്ങളും കൂടിക്കൊണ്ടിരിക്കുകയാണെന്നും ഒരു മാസം കൊണ്ട് കോയമ്പത്തൂരില്‍ മാത്രം 9 കൊലപാതകങ്ങളാണ് ഉണ്ടായതെന്നും എടപ്പാടി പളനിസ്വാമി ചൂണ്ടിക്കാട്ടി.



Source link

Leave a Reply

Your email address will not be published. Required fields are marked *