നാള്‍ഫലം: വിദേശത്ത് അവസരങ്ങൾ ലഭിക്കും, പ്രണയം മൂലം അപകീർത്തി, മക്കള്‍ കാരണം ദുഃഖം| Today Horoscope: This Zodiac Sign will get opportunities abroad, disgrace due to love, and sorrow because of children.
Astrology oi-Sajitha Gopie Published: Wednesday, August 12, 2026, 6:10 [IST] മേടം – പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം. വിദേശയാത്രയ്ക്കു ശ്രമിച്ചിരിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യമുണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും. ഇടവം – ബന്ധുജനക്ലേശം ഉണ്ടാകും. വ്യവഹാരങ്ങളില്‍ അകപ്പെടും. ദൈവികാനുഷ്ഠാനങ്ങള്‍ മുടക്കരുത്. കാര്‍ഷിക സമ്പത്തുണ്ടാകും. ജീവിതപങ്കാളിയില്‍ നിന്നും സുഖം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. മിഥുനം – മക്കള്‍ മുഖേന ദുഃഖിക്കേണ്ടതായി വരും. പ്രശസ്തിയും സൗഭാഗ്യവും ഉണ്ടാകും. അനാവശ്യ…