നയൻതാരയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ: യാഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ (Toxic) ആണ് നയൻതാരയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം. കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ‘ടോക്സിക്’ ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തും. അതേസമയം, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന, താൽക്കാലികമായി ‘SVC63’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൽമാൻ ഖാന്റെ നായികയായും നയൻതാര എത്തുന്നുണ്ട്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിക്കുന്നത്. നയൻതാരയും സൽമാൻ ഖാനും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്