Headlines

Know your horoscope: These zodiac signs will acquire valuable possessions, face financial losses through vehicles, lose sleep, and experience challenges| ഈ നാളുകാർ വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കും, വാഹനം മുഖേന ധനനഷ്ടം, ഉറക്കം പോകും, രാശിഫലം അറിയാം


Artificial Intelligence

oi-Sajitha Gopie

മേടം – ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്കു വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്ര ഒഴിവാക്കണം.

ഇടവം – കുടുംബച്ചുമതല നിര്‍വഹിക്കുന്നതില്‍ താല്‍പര്യം കാണിക്കും. വിലയേറിയ വസ്തുക്കള്‍ സ്വന്തമാക്കാനുള്ള പ്രവണത ഉണ്ടാകും. കലാകാരന്മാര്‍ക്കു കഴിവു തെളിയിക്കാന്‍ അവസരം ലഭിക്കും.

മിഥുനം – വിവാഹകാര്യങ്ങള്‍ക്ക് അനുകൂല തീരുമാനം. മേലധികാരികളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കണം. ഭൂമി സംബന്ധമായ ക്രയവിക്രയത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും.

കര്‍ക്കടകം – കച്ചവടം ഗുണകരമാകും. പ്രതിസന്ധി മറികടക്കാനുള്ള മനോബലം ഉണ്ടാകും. തീര്‍ത്ഥാടനങ്ങളില്‍ പങ്കെടുക്കും. പുതിയ പദ്ധതി നടപ്പാക്കാനുള്ള ആസൂത്രണങ്ങള്‍ പുരോഗമിക്കും.

Today Horoscope

ചിങ്ങം – അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും സാദ്ധ്യത. മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും. ദൃശ്യമാധ്യമപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും.

കന്നി – ബന്ധുക്കളെ സഹായിക്കാന്‍ കഴിയും. ധനലാഭം, മനഃസുഖം ഉണ്ടാകും. തൊഴില്‍രംഗത്ത് ആത്മാര്‍ത്ഥത പ്രകടിപ്പിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും.

തുലാം – പൊതുവേ എല്ലാ കാര്യതത്തിലും അലസത പ്രകടമാക്കും. അശ്രദ്ധ മുഖേന ബിസിനസ്സില്‍ ധനനഷ്ടം സംഭവിക്കും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മുന്‍കോപം കാരണം സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.

വൃശ്ചികം – കച്ചവടാഭിവൃദ്ധി ദൃശ്യമാകും. സഹപ്രവര്‍ത്തകരുടെ ആനുകൂല്യം കുറഞ്ഞുവരുന്നതായി അനുഭവപ്പെടും. പുതിയ ഗൃഹം വാങ്ങാനോ ഗൃഹനിര്‍മ്മാണം ആരംഭിക്കാനോ കഴിയും.

ധനു – പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. ശത്രുക്കളില്‍ നിന്നും നിരന്തരമായ പീഡനം ഉണ്ടാകും.

മകരം – വ്യവഹാരാദികള്‍ അനുകൂലമായ തീരുമാനത്തില്‍ അവസാനിക്കും. മാനസികാസ്വാസ്ഥ്യം ഉണ്ടാകും. കൂട്ടുകാരുമായി പിണങ്ങാനിടയുണ്ട്. മുന്‍കോപം നിയന്ത്രിക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

കുംഭം – മനഃക്ലേശത്തിന് സാദ്ധ്യത. കര്‍മ്മരംഗത്ത് ശത്രുക്കളുടെ ശല്യം ഉണ്ടാകുമെങ്കിലും അതെല്ലാം അതിജീവിച്ച് പുരോഗതി പ്രാപിക്കും. നിദ്രാഭംഗം അനുഭവപ്പെടും. ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

മീനം – ഭാര്യയുമായി ലഘുവായ തര്‍ക്കം ഉണ്ടാകും. മാനഹാനി ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനം മുഖേന ധനനഷ്ടം ഉണ്ടാകും. കര്‍മ്മരംഗത്ത് ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും.



Source link

Leave a Reply

Your email address will not be published. Required fields are marked *