Headlines

Jailer 2 | ആക്ഷൻ ഡയറക്ടർ പറഞ്ഞാൽ വിശ്വസിക്കുമോ? ജയിലർ 2ൽ കണ്ടത് മോഹൻലാലോ ഡ്യൂപ്പോ? | സിനിമാ വാർത്ത


Last Updated:

ചിത്രത്തിലെ നിർണായക രംഗത്തിൽ മോഹൻലാലിന് പകരം ബോഡി ഡബിളിനെ ഉപയോഗിച്ചെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കാണ് അദ്ദേഹം വ്യക്തത വരുത്തിയിരിക്കുന്നത്

ജയിലർ 2 മോഹൻലാൽ
ജയിലർ 2 മോഹൻലാൽ

രജനീകാന്ത് (Rajinikanth) നായകനായെത്തുന്ന ‘ജയിലർ 2’ൽ (Jailer 2) മോഹൻലാലിന്റെ സാന്നിധ്യത്തെച്ചൊല്ലി ആരാധകർക്കിടയിൽ ഉയർന്ന സംശയങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ ആക്ഷൻ ഡയറക്ടർ ചേതൻ റാംഷി ഡിസൂസ. ചിത്രത്തിലെ ഒരു നിർണായക രംഗത്തിൽ മോഹൻലാലിന് പകരം ബോഡി ഡബിളിനെ ഉപയോഗിച്ചെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കാണ് അദ്ദേഹം വ്യക്തത വരുത്തിയിരിക്കുന്നത്. കാറിനുള്ളിൽ ചിത്രീകരിച്ച രംഗത്തിൽ അഭിനയിച്ചത് മോഹൻലാൽ തന്നെയാണെന്ന് ചേതൻ വ്യക്തമാക്കി.

മോഹൻലാലിന് പകരം മറ്റൊരാളോ? സംശയമുയർത്തി ആരാധകർ

‘ജയിലർ 2’ന്റെ ക്ലൈമാക്സിനോടനുബന്ധിച്ചുള്ള രംഗത്തിൽ രജനീകാന്തിനൊപ്പം പ്രത്യക്ഷപ്പെടുന്നത് മോഹൻലാൽ തന്നെയാണോ എന്നതായിരുന്നു ആരാധകരുടെ പ്രധാന സംശയം. രംഗത്തിൽ അദ്ദേഹത്തിന് പകരം ബോഡി ഡബിളിനെ ഉപയോഗിച്ചിരിക്കാമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സഹായത്തോടെ ദൃശ്യങ്ങൾ സൃഷ്ടിച്ചിരിക്കാമെന്നും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ഉയർന്നിരുന്നു.

സിനിമാട്ടോഗ്രാഫർ വിജയ് കാർത്തിക് കണ്ണനെ അഭിനന്ദിച്ച് ചേതൻ റാംഷി ഡിസൂസ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിനു താഴെയാണ് ഇതുസംബന്ധിച്ച ചോദ്യമുയർന്നത്. മോഹൻലാലിന്റെ എൻട്രി രംഗം വെട്ടിച്ചുരുക്കിയതിന്റെ കാരണവും കാറിനുള്ളിലെ രംഗത്തിൽ അഭിനയിച്ചത് താരം തന്നെയാണോയെന്നും ഒരു ആരാധകൻ ചോദിച്ചു.

“സർ, എനിക്ക് രണ്ട് സംശയങ്ങളുണ്ട്. മോഹൻലാൽ സാറിന്റെ എൻട്രി രംഗം വെട്ടിച്ചുരുക്കിയത് എന്തുകൊണ്ടാണ്? താരങ്ങളുടെ പല രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ടാകാമെന്ന് കരുതുന്നു. രണ്ടാമതായി, കാറിനുള്ളിലെ രംഗത്തിൽ അഭിനയിച്ചത് മോഹൻലാൽ തന്നെയാണോ, അതോ മറ്റൊരാളാണോ? അവിടെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നാണ് പ്രചാരണം,” എന്നായിരുന്നു ആരാധകന്റെ ചോദ്യം.

“അത് അദ്ദേഹം തന്നെയാണ്”

എൻട്രി രംഗം വെട്ടിച്ചുരുക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചേതൻ മറുപടി നൽകിയില്ല. എന്നാൽ, കാറിനുള്ളിലെ രംഗത്തിൽ അഭിനയിച്ചത് മോഹൻലാൽ തന്നെയാണോ എന്ന സംശയത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകി.

“അത് അദ്ദേഹം തന്നെയാണ്,” എന്നായിരുന്നു ചേതന്റെ പ്രതികരണം.

ഇതോടെ പ്രസ്തുത രംഗത്തിൽ മോഹൻലാലിന് പകരം മറ്റൊരാളെ ഉപയോഗിച്ചെന്ന അഭ്യൂഹങ്ങൾക്ക് ആക്ഷൻ ഡയറക്ടറുടെ മറുപടിയിലൂടെ വ്യക്തത വന്നിരിക്കുകയാണ്. അതേസമയം, താരത്തിന്റെ എൻട്രി രംഗം വെട്ടിച്ചുരുക്കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചിട്ടില്ല.

Summary: Chetan Ramshi Dsouza, the action director of Rajinikanth-starrer Jailer 2, has addressed questions raised by fans about Mohanlal’s appearance in the film. He has clarified the rumours that a body double was used in place of Mohanlal in a crucial scene



Source link

Leave a Reply

Your email address will not be published. Required fields are marked *