Headlines

Bigg Boss stars Ved Lakshmi and Robin Radhakrishnan clash; “This is just a small firecracker”| കൊമ്പ് കോർത്ത് ബിഗ് ബോസ് താരങ്ങൾ വേദ് ലക്ഷ്മിയും റോബിൻ രാധാകൃഷ്ണനും; ‘ഇത് ചെറിയ ഓലപ്പടക്കം’


Movie News

oi-Sajitha Gopie

സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മുന്‍ ബിഗ് ബോസ് താരങ്ങള്‍ തമ്മിലുളള ഏറ്റുമുട്ടല്‍. ബിഗ് ബോസ് താരവും ബിജെപി നേതാവുമായ റോബിന്‍ രാധാകൃഷ്ണനും മറ്റൊരു ബിഗ് ബോസ് താരവും ഇന്‍ഫ്‌ളുവന്‍സറുമായ വേദ് ലക്ഷ്മിയും തമ്മിലാണ് ആരോപണ-പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി റോബിന്‍ രാധാകൃഷ്ണന്‍ മത്സരിച്ചിരുന്നു. അതിന് പിന്നാലെ റോബിനെതിരെ വേദ് ലക്ഷ്മി പരിഹാസ വീഡിയോയുമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് റോബിന്‍ ബിജെപിയില്‍ ചേര്‍ന്നത് സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്ന് ആരോപിച്ച് വാട്ട്‌സ്ആപ്പ് ഓഡിയോ ചാറ്റ് വേദ് ലക്ഷ്മി പുറത്ത് വിട്ടത്.

എന്നാല്‍ ഇത് എഐ ആണെന്നാണ് വീഡിയോയ്ക്ക് റോബിന്‍ കമന്റ് ചെയ്തത്. പിന്നാലെ മുഴുവന്‍ ഓഡിയോയും വേദ് ലക്ഷ്മി പുറത്ത് വിട്ടു. ബിജെപിയുടെ നയങ്ങളെ കുറിച്ച് തനിക്ക് അറിവില്ലെന്നും മോദിയെ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ബിജെപി വര്‍ഗീദ വാദികളാണെന്നും ഭയങ്കരമായി അത്തരം കാര്യങ്ങള്‍ പറയാറുണ്ടെന്നും ഓഡിയോയില്‍ പറയുന്നുണ്ട്.

Bigg Boss

താന്‍ രാഷ്ട്രീയക്കാരനായെങ്കില്‍ ജനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല തനിക്ക് വേണ്ടിയും പ്രവര്‍ത്തിക്കുമെന്നും താന്‍ അപ്പോള്‍ ഒരു പക്കാ ബിസിനസ്സുകാരന്‍ ആയിരുന്നുമെന്നും ജനങ്ങള്‍ക്ക് വേണ്ടിയും തനിക്ക് വേണ്ടിയും ചെയ്യുമ്പോള്‍ അതിലാര്‍ക്കും കുഴപ്പം ഉണ്ടാകില്ലെന്നും റോബിന്റേതെന്ന് പറയുന്ന ഓഡിയോയില്‍ പറയുന്നുണ്ട്. വേദ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ വൈറലായതോടെ റോബിന്‍ രാധാകൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കി.

തനിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെങ്കില്‍ പാലാരിവട്ടം സ്റ്റേഷനില്‍ രാവിലെ പത്ത് മണിക്ക് എത്താനും റോബിന്‍ വേദ് ലക്ഷ്മിയോട് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ റോബിനെ പോലെ അല്ലെന്നും ജോലിയുണ്ടെന്നും അതിനാല്‍ വിളിച്ചാലുടന്‍ സ്‌റ്റേഷനിലേക്ക് എത്താനാകില്ലെന്നും റോബിന്‍ തിരിച്ചടിച്ചു. മാത്രമല്ല ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കും നീ എന്തിനാണ് ഇത്രയും കാട്ടിക്കൂട്ടുന്നത് എന്നും ശരിക്കും തൃശൂര്‍ പൂരം തുടങ്ങുമ്പോള്‍ എന്താകും നിന്റെ അവസ്ഥയെന്നും വേദ് ലക്ഷ്മി ചോദിക്കുന്നു.

എന്തൊക്കെ ചെയ്താലും ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്നും വാങ്ങിയ പൈസയൊക്കെ തിരിച്ച് കൊടുക്ക് എന്നും വേദ് ലക്ഷ്മി റോബിനോട് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വരുന്ന കമന്‌റുകള്‍ക്ക് വേദ് ലക്ഷ്മി നല്‍കുന്ന മറുപടികളില്‍ ഇയാള്‍ പലരില്‍ നിന്നും പണം വാങ്ങി പറ്റിച്ചതായടക്കം ആരോപിക്കുന്നുണ്ട്. അതിന് പിന്നാലെ വാര്‍ത്താ സമ്മേളനം നടത്തിയ റോബിന്‍ രാധാകൃഷ്ണന്‍ വേദ് ലക്ഷ്മിയുമായി തനിക്ക് സാമ്പത്തിക ഇടപാടുകളൊന്നും ഇല്ലെന്നും ചിലര്‍ അവരെ മുന്നില്‍ നിര്‍ത്തി കളിക്കുകയാണെന്നും റോബിന്‍ ആരോപിക്കുന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *