ബെംഗളൂരു എയര്‍പോര്‍ട്ട്-കോഴിക്കോട് ബസ് സര്‍വീസ് നാളെ മുതല്‍; ടിക്കറ്റ് നിരക്ക്, സ്‌റ്റോപ്പ്, സമയം | Bengaluru Airport-Kozhikode KSRTC Fly Bus Service Begin Today; Ticket Fares, Stops And Timings
Travel oi-Ashif N Updated: Friday, July 17, 2026, 8:15 [IST] കോഴിക്കോട്: കര്‍ണാടക സ്‌റ്റേറ്റ് ആര്‍ടിസി കോഴിക്കോട്ടേക്ക് പുതിയ ബസ് സര്‍വീസ് ആരംഭിക്കുന്നു. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക. ഫ്‌ളൈ ബസ് ആണ് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് നടത്താന്‍ പോകുന്നത്. കേരളത്തിലേക്കുള്ള കര്‍ണാടകയുടെ ആദ്യ ഫ്‌ളൈ ബസാണിത്. 41 സീറ്റുകളാണുള്ളത്. ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോട് വരെയുള്ള യാത്രയ്ക്ക് 1550 രൂപയാണ് ടിക്കറ്റ് നിരക്ക്. കുറഞ്ഞ നിരക്കില്‍ വിമാന യാത്ര സാധ്യമാകുന്ന വിമാനത്താവളമാണ്…