തിരക്കഥ, സംവിധാനം, അവതരണം എന്നിങ്ങനെ എല്ലാം ചേർന്നൊരു തികഞ്ഞ കഥയാണ് ട്രോളുകൾ സൃഷ്ടിച്ചത്. ഒരു ടിവികെ അനുകൂലിയും, അഭിഭാഷകനുമാണ് തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ എന്നും ജൂലി ആരോപിച്ചു. വിജയ്യുടെ രാഷ്ട്രീയ വളർച്ചയുടെ കാര്യത്തിലും ജൂലി ഒളിയമ്പെറിയാൻ മറന്നില്ല. ഇൻസ്റ്റഗ്രാമിലൂടെ മുഖ്യമന്ത്രിയായ ആളാണ് വിജയ് എന്ന് ജൂലി. തന്റെ അനുകൂലികൾക്കെതിരെ സംസാരിക്കുന്നവരെ ലക്ഷ്യമിടുന്നതിന് പകരം, അദ്ദേഹം പൊതുജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണം എന്നും ജൂലി ഊന്നിപ്പറഞ്ഞു
