Headlines

Khalifa | റിലീസ് കഴിഞ്ഞ് ഒന്നര മാസം; പൃഥ്വിരാജിന്റെ ‘ഖലീഫ’ ഒ.ടി.ടിയിലേക്ക്; എവിടെ കാണാം? | സിനിമാ വാർത്ത


Last Updated:

ഒക്ടോബർ ഒൻപത് മുതൽ ചിത്രം പ്രൈം വീഡിയോ, മനോരമ മാക്സ് ഉൾപ്പെടെ ഏഴു പ്ലാറ്റ്‌ഫോമുകളിൽ കാണാം

ഖലീഫ
ഖലീഫ

ഓഗസ്റ്റ് മാസം 20ന് റിലീസ് ചെയ്ത പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ‘ഖലീഫ’ (Khalifa) ഒടിടിയിലേക്ക്. ഒക്ടോബർ ഒൻപത് മുതൽ ചിത്രം പ്രൈം വീഡിയോ, മനോരമ മാക്സ് ഉൾപ്പെടെ ഏഴു പ്ലാറ്റ്‌ഫോമുകളിൽ കാണാം. ലയൺസ്ഗേറ്റ് പ്ലേ, സ്റ്റാർസ്പ്ലേ, സിംപ്ലി സൗത്ത്, ആഹ, എപി ഇന്റർനാഷണൽ സൗത്ത് സിനിമ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും സ്ട്രീമിങ് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ജിനു വി. എബ്രഹാമാണ് തിരക്കഥ ഒരുക്കിയത്. സ്വർണക്കടത്ത് സംഘവുമായി കുടുംബത്തിന് വർഷങ്ങളായി നിലനിൽക്കുന്ന ബന്ധത്തിൽ അകപ്പെടുന്ന ആമിർ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. നീൽ നിതിൻ മുകേഷ്, ഷമ്മി തിലകൻ, രഞ്ജി പണിക്കർ, സഞ്ജു ശിവറാം, മാളവിക ശർമ്മ, മോഹിനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഓഗസ്റ്റ് 20ന് ഓണം റിലീസായി തിയറ്ററുകളിലെത്തിയ ‘ഖലീഫ’യ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ‘പോക്കിരിരാജ’യ്ക്ക് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ചിത്രമാണിത്.

ചിത്രത്തിന്റെ അവസാന ഭാഗത്ത് ആമിറിന്റെ മുത്തച്ഛനായ മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാൽ അതിഥിവേഷത്തിൽ എത്തുന്നുണ്ട്. പൃഥ്വിരാജ്, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖലീഫ 2: ദി ലെഗസി’യിൽ ഈ കഥാപാത്രം നിർണായക സാന്നിധ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

ജിനു വി. എബ്രഹാം തന്റെ ഉടമസ്ഥതയിലുള്ള ബാനറിലൂടെയാണ് ‘ഖലീഫ’ നിർമിച്ചിരിക്കുന്നത്. ജോമോൻ ടി. ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചു. ജേക്സ് ബിജോയ് ആണ് സംഗീതസംവിധാനം.

Summary: The Prithviraj–Mohanlal film ‘Khalifa’, which was released on August 20, is now heading to OTT platforms. Starting October 9, the film will be available on seven platforms, including Prime Video and ManoramaMAX. The makers announced on social media that streaming will also begin on Lionsgate Play, Sun NXT, Simply South, aha, and AP International South Cinema, among others



Source link

Leave a Reply

Your email address will not be published. Required fields are marked *