Headlines

ട്രെയിനിനുള്ളിൽ സ്ത്രീകള്‍ക്ക് മുന്നില്‍ മൂത്രമൊഴിച്ച യാത്രക്കാരനെ അടിച്ച് വീഴ്ത്തി | Buzz News


Last Updated:

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ടത്

News18
News18

ആളുകൾ തിങ്ങിനിറഞ്ഞ ട്രെയിൻ കോച്ചിനുള്ളിൽ വച്ച് യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. പരസ്യമായി മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത സഹയാത്രക്കാരോട് ഇയാൾ തർക്കിച്ചതിനെ തുടർന്ന് യാത്രക്കാർ ഇയാളെ മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ടത്.

@Khurpenchinfra എന്ന എക്സ് ഹാൻഡിൽ വഴിയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. സീറ്റുകളിലും തറയിലുമായി നിരവധി പേർ യാത്ര ചെയ്യുന്ന അതീവ തിരക്കുള്ള കോച്ചിൽ വച്ച് ഒരു യാത്രക്കാരൻ പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റു യാത്രക്കാർ തടസ്സപ്പെടുകയും റെയിൽവേ ടോയ്‌ലറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇയാൾ ഇത് നിരസിക്കുകയും തടഞ്ഞവരോട് തർക്കിക്കുകയും ചെയ്തു. തുടർന്ന് മറ്റു യാത്രക്കാർ ഇയാളെ വളയുകയും മർദിക്കുകയുമായിരുന്നു.

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ ‘റെയിൽവേ സേവ’ വിഷയത്തിൽ പ്രതികരിച്ചു. ട്രെയിൻ നമ്പർ, പി.എൻ.ആർ , തീയതി, സമയം, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ ലഭ്യമാക്കാൻ വീഡിയോ പങ്കുവെച്ചയാളോട് ആവശ്യപ്പെട്ടു. വിവരങ്ങൾ ലഭിച്ച ശേഷം വിഷയത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ‘റെയിൽമദദ്’ പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യാമെന്നും അധികൃതർ അറിയിച്ചു.

സംഭവത്തിൽ റെയിൽവേ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. വിമാനക്കമ്പനികളുടെ മാതൃകയിൽ അച്ചടക്കലംഘനം നടത്തുന്ന യാത്രക്കാരെ വിലക്കുന്ന പട്ടികയിൽ ഇവരെ ഉൾപ്പെടുത്തണമെന്നും ചിലർ ആവശ്യപ്പെട്ടു.



Source link

Leave a Reply

Your email address will not be published. Required fields are marked *