Last Updated:
ജോയ് മാത്യു, ബ്ലെസ്സി, ഡോക്ടർ ബിജു, പ്രേംകുമാർ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് മാധ്യമങ്ങൾ ചർച്ച ചെയ്തത്
ചലച്ചിത്ര അക്കാദമി ചെയർമാനായി രവീന്ദ്രൻ (Raveendran) നിയമിതനായതിനു പിന്നാലെ തനിക്കുനേരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ജോയ് മാത്യു (Joy Mathew).
ജോയ് മാത്യു, ബ്ലെസ്സി, ഡോക്ടർ ബിജു, പ്രേംകുമാർ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് മാധ്യമങ്ങൾ ചർച്ച ചെയ്തത്. ശങ്കർ മോഹൻറെ പേര് അടൂർ ഗോപാലകൃഷ്ണൻ നിർദ്ദേശിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു.
ജോയ് മാത്യുവിന്റെ പോസ്റ്റിന് കമന്റായും സൈബർ ആക്രമണമുണ്ട്. യുഡിഎഫിന് വേണ്ടി വെള്ളം കോരുകയും വിറകുവെട്ടുകയും ചെയ്ത ജോയ് മാത്യുവിന് സ്ഥാനം കിട്ടിയില്ല എന്ന് ആക്ഷേപിച്ചു കൊണ്ടായിരുന്നു മിക്ക പോസ്റ്റുകളും. 10 വർഷം മുമ്പ് പുറത്തിറങ്ങിയ ‘ചിറകൊടിഞ്ഞ കിനാവുകൾ’ സിനിമയിൽ വിറകുവെട്ടുകാരനായി അഭിനയിച്ചതിൽ ഖേദമില്ലെന്ന വാചകത്തോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എൻ്റെ അഭ്യുദയകാംക്ഷികൾ -പ്രത്യേകിച്ച് ബിപ്പ്ളവ പാർട്ടി അടിമകൾ വിഷമത്തിലാണ്. പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ്. സാരമില്ല സഖാക്കളെ സാരമില്ല.10 വർഷം മുമ്പ്
‘ചിറകൊടിഞ്ഞ കിനാവുകളിൽ’ വിറകു വെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല. രവീന്ദ്രനും ടീമിനും ആശംസകൾ.
Summary: Actor Joy Mathew has reacted to the appointment of Raveendran as the Chairman of the Kerala State Chalachitra Academy, as well as to the cyberattacks he faced. Joy Mathew’s name had been widely mentioned among those who were being considered for the post. Cyber attackers have also targeted the comments section of his social media post. He concluded the post by saying that he has no regrets about playing the role of a woodcutter in the film Chirakodinja Kinavukal.
