Headlines

അടുത്ത ഓണത്തിന് സുരേഷ് ഗോപി ചിത്രം തിയേറ്ററിലെത്തും; ഗരുഡനു ശേഷം ലിസ്റ്റിൻ സ്റ്റീഫൻ- സുരേഷ് ഗോപി കൂട്ടുകെട്ട് | സിനിമാ വാർത്ത


Last Updated:

ലിസ്റ്റിൻ സ്റ്റീഫൻ തന്നെ നിർമ്മിച്ച് ഷാരിസ് മുഹമ്മദ്‌ തിരക്കഥയൊരുക്കിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ കൂടിയാണ് രാജേഷ് ഭാസ്കർ

സുരേഷ് ഗോപി ലിസ്റ്റിൻ സ്റ്റീഫൻ പുതിയ ചിത്രം
സുരേഷ് ഗോപി ലിസ്റ്റിൻ സ്റ്റീഫൻ പുതിയ ചിത്രം

സൂപ്പർ ഹിറ്റ് ചിത്രം ‘ഗരുഡനു’ ശേഷം ലിസ്റ്റിൻ സ്റ്റീഫൻ- സുരേഷ് ഗോപി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും. ചിത്രം 2027 ഓണം റിലീസായെത്തും. തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദ്. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ജനഗണമന, പ്രിൻസ് ആൻഡ് ഫാമിലി എന്നീ ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയത് ഷാരിസ് മുഹമ്മദാണ്.

സിനിമ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്കായി സിനിമയുടെ എല്ലാ സാങ്കേതിക വശങ്ങളെയും കുറിച്ച് അറിവ് നൽകുന്നതിനായി ലിസ്റ്റിൻ സ്റ്റീഫൻ നടത്തുന്ന ‘സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി ‘യുടെ പുതിയ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളുടെ വിദ്യാരംഭ ചടങ്ങിനിടയിലാണ് ഷാരിസ് മുഹമ്മദ് സുരേഷ് ഗോപി- ലിസ്റ്റിൻ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. നവാഗതനായ രാജേഷ് ഭാസ്കറാണ് ചിത്രത്തിന്റെ സംവിധായകൻ.

ലിസ്റ്റിൻ സ്റ്റീഫൻ തന്നെ നിർമ്മിച്ച് ഷാരിസ് മുഹമ്മദ്‌ തിരക്കഥയൊരുക്കിയ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ കൂടിയാണ് രാജേഷ് ഭാസ്കർ. നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

Summary: After the superhit film Garudan, the shooting of the upcoming film bringing together Listin Stephen and Suresh Gopi will begin in November. The film is scheduled for an Onam 2027 release. The screenplay is being written by Sharis Mohammed. Sharis Mohammed also penned Jana Gana Mana and Prince and Family, both of which were produced by Listin Stephen under the banner of Magic Frames and went on to become box-office hits



Source link

Leave a Reply

Your email address will not be published. Required fields are marked *