Last Updated:
നിലവിൽ അന്വേഷണം തുടരുന്നതിനാൽ വീട്ടുടമയുടെ പേര് പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല
കാനഡയിലെ സറേയിൽ വീട്ടുടമയും വാടകക്കാരും തമ്മിലുള്ള തർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തിന് വർഗീയ പശ്ചാത്തലമുണ്ടെന്ന അവകാശവാദം തള്ളി കാനഡ പൊലീസ്. വാടകകയ്ക്ക് താമസിക്കുന്നവർ ബീഫ് ബാർബിക്യൂ ചെയ്തതിനെ വീട്ടുടമ എതിർത്തതാണ് തർക്കത്തിന് കാരണമെന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അറസ്റ്റ് ബീഫ്, മാംസം, മതം എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്ന് സറേ പൊലീസ് സർവീസ് (SPS) വ്യക്തമാക്കി.
