Last Updated:
ഓഫീസിന്റെ രജിസ്റ്റർ ചെയ്ത വിൽപ്പന മൂല്യം 10.75 കോടി രൂപയാണ്. ഇടപാടിന്റെ ഭാഗമായി 64.50 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി അടച്ചതായും രേഖകൾ വ്യക്തമാക്കുന്നു
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബി.കെ.സി.) ട്രേഡ് സെന്ററിലുള്ള 2,619 ചതുരശ്ര അടി വിസ്തീർണമുള്ള ഓഫീസ് 10.75 കോടി രൂപയ്ക്ക് ഗായകൻ കൈലാഷ് ഖേർ വിറ്റു. സി.ആർ.ഇ. മട്രിക്സ് ലഭ്യമാക്കിയ വസ്തു രജിസ്ട്രേഷൻ രേഖകൾ പ്രകാരം, കഴിഞ്ഞ വർഷം നവംബറിൽ 10.50 കോടി രൂപയ്ക്കാണ് ഖേർ ഓഫീസ് വാങ്ങിയത്. ഇതോടെ വാങ്ങിയ വിലയേക്കാൾ 25 ലക്ഷം രൂപ അധികം ലഭിക്കുന്ന രീതിയിലാണ് വിൽപ്പന നടന്നത്.
