Last Updated:
ഈ അപൂർവ്വ സംഭവത്തോട് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് പ്രതികരിച്ചത്.
ഡെൻവറിൽ നിന്ന് വേഗാസിലേക്കുള്ള വിമാനത്തിൽ സൗത്ത് വെസ്റ്റ് എയർലൈൻസ് ഫസ്റ്റ് ഓഫീസറായ ഷോൺ തൻ്റെ ഏഴുമാസം പ്രായമുള്ള മകൻ നോവയെക്കുറിച്ച് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുഞ്ഞിൻ്റെ ഇരുപത്തൊമ്പതാമത്തെ വിമാന യാത്രയാണിതെന്നും, എന്നാൽ അച്ഛൻ തന്നെ പൈലറ്റായിരിക്കുന്ന ഒരു വിമാനത്തിൽ കുഞ്ഞ് ആദ്യമായാണ് ഒപ്പമുള്ളതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യാത്രക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ഷോൺ, തങ്ങൾ തമ്മിൽ നേരത്തെ തന്നെ ഒരു പെപ് ടോക്ക് നടത്തിയിരുന്നതായും യാത്രയിൽ നല്ല പെരുമാറ്റമായിരിക്കുമെന്ന് കുഞ്ഞ് തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും തമാശ രൂപേണ പറഞ്ഞു. ഡെൻവറിൽ നിന്ന് വേഗാസിലേക്കുള്ള യാത്രയിൽ കുഞ്ഞ് അമ്മയോടൊപ്പം പിന്നിലെ സീറ്റിലായിരിക്കുമെന്നും, തന്റെ ഭാര്യ ഹന്നയും സൗത്ത് വെസ്റ്റ് എയർലൈൻസിലെ പൈലറ്റ് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
