Headlines

ദുബായ് ഡ്യൂട്ടി ഫ്രീയിൽ വീണ്ടും മലയാളിക്ക് ഭാഗ്യ തിളക്കം; തേടിയെത്തിയത് 1 മില്യൺ ഡോളർ സമ്മാനം..! | Malayali Expat Strikes It Lucky Again At Dubai Duty Free; A 1 Million Prize Comes Their Way


Gulf

oi-Nidhin Illikkambath

ദുബായ്: ഇന്ത്യൻ ഫോട്ടോഗ്രാഫർക്ക് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലേനിയം മില്യണയർ പ്രമോഷനിൽ 1 മില്യൺ ഡോളർ സമ്മാനം. അജ്‌മാൻ നിവാസിയായ മലയാളി 41കാരൻ ജിജോ പുളിക്കത്തോടിയാണ് ഭാഗ്യത്തിന് അർഹനായത്. ഓഗസ്‌റ്റ് 22ന് ഓൺലൈനായി വാങ്ങിയ 4891 എന്ന ടിക്കറ്റ് നമ്പറിനാണ് മില്ലേനിയം മില്യണയർ സീരീസ് 556ൽ ജിജോയ്ക്ക് 1 മില്യൺ ഡോളർ സമ്മാനം ലഭിച്ചത്.

അജ്‌മാനിൽ കഴിഞ്ഞ നാല് വർഷമായി താമസിക്കുന്ന ജിജോ 17 ഇന്ത്യൻ സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റിന്റെ ചെലവ് പങ്കിട്ടത്. കഴിഞ്ഞ മൂന്ന്-നാല് മാസമായി ഈ സംഘം ഒരുമിച്ചാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്. വളരെയധികം നന്ദി ദുബായ് ഡ്യൂട്ടി ഫ്രീ. ഈ വിജയം ഞങ്ങൾക്കെല്ലാവർക്കും തീർച്ചയായും സഹായകരമാകും; എന്നാണ് ജിജോ വിജയത്തിന് പിന്നാലെ പ്രതികരിച്ചത്.

uae

രണ്ട് കുട്ടികളുടെ പിതാവായ ജിജോ അജ്‌മാനിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ് ജിജോ. 1999ൽ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ പ്രമോഷൻ ആരംഭിച്ചതിന് ശേഷം 1 മില്യൺ ഡോളർ സമ്മാനം നേടുന്ന 283-ാമത്തെ ഇന്ത്യൻ പൗരനാണ് ജിജോ. ഈ പ്രമോഷനിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങുന്നവരിൽ ഇന്ത്യൻ പൗരന്മാരാണ് ഇപ്പോഴും മുന്നിൽ.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോൺകോഴ്‌സ് ബിയിലാണ് ഏറ്റവും പുതിയ നറുക്കെടുപ്പ് നടന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിങ് ഡയറക്‌ടർ രമേഷ് സിദാംബിയും കമ്പനിയുടെ എക്‌സിക്യൂട്ടീവ്, സീനിയർ മാനേജ്മെന്റ് അംഗങ്ങളും ചേർന്നാണ് നറുക്കെടുപ്പ് നടത്തിയത്. ഏറ്റവും പുതിയ മില്ലേനിയം മില്യണയർ നറുക്കെടുപ്പിന് പിന്നാലെ സീരീസ് 554 വിജയിക്കുള്ള സമ്മാനച്ചെക്ക് കൈമാറുന്ന ചടങ്ങും ദുബായ് ഡ്യൂട്ടി ഫ്രീ സംഘടിപ്പിച്ചു.

ദുബായിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ രോഹൻ പ്രകാശ് ഫെർണാണ്ടസിനാണ് 1710 എന്ന ടിക്കറ്റ് നമ്പറിലൂടെ സീരീസ് 554ൽ സമ്മാനം ലഭിച്ചത്. ദുബായ് ഡ്യൂട്ടി ഫ്രീ മാനേജിങ് ഡയറക്‌ടർ രമേഷ് സിദാംബിയിൽ നിന്നും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും രോഹൻ സമ്മാനച്ചെക്ക് ഏറ്റുവാങ്ങി.
ഇവിടെ എത്തി എന്റെ സമ്മാനച്ചെക്ക് ഏറ്റുവാങ്ങാനും നറുക്കെടുപ്പ് എങ്ങനെയാണ് നടത്തുന്നതെന്ന് നേരിട്ട് കാണാനും അവസരം നൽകിയതിന് ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നതായി രോഹൻ പറഞ്ഞു.

അതേസമയം, മില്ലേനിയം മില്യണയർ സമ്മാനവിതരണത്തിന് പിന്നാലെ മൂന്ന് ആഡംബര വാഹനങ്ങൾക്കായുള്ള ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പും നടന്നു. ഷാർജയിൽ താമസിക്കുന്ന 53കാരനായ ഇന്ത്യൻ പൗരൻ യോഗേഷ് ധനകിന് കാർപാത്തിയൻ ഗ്രേ നിറത്തിലുള്ള റേഞ്ച് റോവർ എസ്ഇ P360 ആണ് സമ്മാനമായി ലഭിച്ചത്.

ഫൈനസ്റ്റ് സർപ്രൈസ് സീരീസ് 1962ൽ 1243 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്. ഓഗസ്‌റ്റ് 19ന് കോൺകോഴ്‌സ് ബിയിൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ദുബായിൽ ജനിച്ചുവളർന്ന യോഗേഷ് കഴിഞ്ഞ 15 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്നയാളാണ്. യാത്ര ചെയ്യുമ്പോഴെല്ലാം അദ്ദേഹം ടിക്കറ്റുകൾ വാങ്ങാറുണ്ട്.

കൂടാതെ ദുബായിൽ താമസിക്കുന്ന 35കാരനായ തുർക്കി പൗരൻ എസർ എറോളിന് ബിഎംഡബ്ല്യു എഫ് 900 ജിഎസ് മോട്ടോർസൈക്കിൾ സമ്മാനമായി ലഭിച്ചു. ട്രോഫി വൈറ്റ്/ബ്ലൂ/റെഡ് നിറത്തിലുള്ള മോട്ടോർസൈക്കിളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഫൈനസ്‌റ്റ് സർപ്രൈസ് സീരീസ് 677ൽ 0978 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് എറോൾ വിജയിച്ചത്. ഓഗസ്‌റ്റ് 30ന് കോൺകോഴ്‌സ് എയിൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്.



Source link

Leave a Reply

Your email address will not be published. Required fields are marked *