Headlines

IDSFFK | ഐ.ഡി.എസ്.എഫ്.എഫ്.കെ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബര്‍ 10 മുതല്‍ | സിനിമാ വാർത്ത


Last Updated:

ഇത്തവണ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. ഈ വിഭാഗത്തില്‍ 250 ഡെലിഗേറ്റ് പാസുകള്‍ അനുവദിച്ചിരുന്നത് ഈ വര്‍ഷം മുതല്‍ 500 ആയി ഉയര്‍ത്തും

18-ാമത് IDSFFK
18-ാമത് IDSFFK

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2026 സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ (ഐ.ഡി.എസ്.എഫ്.എഫ്.കെ) പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. https://registration.iffk.in എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതു വിഭാഗത്തിന് ജി.എസ്.ടി. ഉള്‍പ്പെടെ 590 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. രാവിലെ 10 മണി മുതല്‍ കൈരളി തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെല്‍ മുഖേന ഓഫ് ലൈനായും രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് മുഖേനയായിരിക്കും മേളയില്‍ പ്രവേശനം അനുവദിക്കുക.



Source link

Leave a Reply

Your email address will not be published. Required fields are marked *