Headlines

ബിഗ് ബോസിൻ്റെ കെണിയിൽ വീണ വിഡ്ഢികൾ’; സീസണ്‍ 8നെ കുറിച്ച് അഖിൽ മാരാർ പറയുന്നു|Akhil Marar Mocks bigg boss season 8 contestsm Fools Who Fell into Bigg Boss’s Trap,here is why


Movie News

oi-Rakhi

ബിഗ് ബോസ് മലയാളം സീസണ്‍ 8 ലെ ആദ്യ ടാസ്ക് മത്സരാർത്ഥികൾ മനസിലാക്കിയത് പോലും ഇല്ലെന്ന് മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ അഖിൽ മാരാർ. ഡെമോക്രസിയെന്ന ഷോയുടെ പ്രമേയം മനസിലാക്കാതെ എല്ലാവരും ബിഗ് ബോസിൻ്റെ കെണിയിൽ വീണുപോയെന്ന് അഖിൽ പരിഹസിച്ചു. അഖിലിൻ്റെ വാക്കുകൾ ഇങ്ങനെ

‘ഡെമോക്രസി എന്നതാണ് ഈ ബിഗ് ബോസിന്റെ പ്രമേയം എന്ന് പറയുന്നത്. ഒരാൾക്ക് പോലും ഈ പ്രമേയം മനസ്സിലാക്കാനോ ആ പ്രമേയം അനുസരിച്ച് അവിടെ പെരുമാറാനോ കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ എപ്പിസോഡിൽ നിന്ന് ഞാൻ മനസ്സിലാക്കുന്നത്. അവിടെ ഒരാളെ ക്യാപ്റ്റൻ ആക്കി വെക്കുന്നു, ക്യാപ്റ്റൻ എന്നല്ല ഇത്തവണ ലീഡർ എന്നാണ് പറയുന്നത്, ‘ലീഡർ’ എന്നാൽ നയിക്കുന്ന ഒരാൾ എന്ന അർത്ഥത്തിലാണ് പറയുന്നത്. ഇത് നയിക്കുന്ന ഒരാളാണോ അതോ ഭരിക്കുന്ന ഒരാളാണോ?

akhilmain2-

അതായത് ഡെമോക്രസി എന്നത് മാറി ഓട്ടോക്രസിയോ അല്ലെങ്കിൽ ഒരു രാജഭരണമോ ഒക്കെ ആയി മാറുന്ന ഒരു രീതിയാണ് ഇന്നലത്തെ എപ്പിസോഡിൽ കാണാൻ കഴിഞ്ഞത്. ഇന്നലെ ബിഗ് ബോസ് ഒരു ഡിസിഷൻ കൊടുക്കുകയാണ് ,നിങ്ങൾ ഒരാളെ ഇവിടെ നിന്ന് പുറത്താക്കണം അല്ലെന്നുണ്ടെങ്കിൽ കഞ്ഞിയും പയറും കഴിച്ച് ആ ജീവനാന്തകാലം ഇവിടെ കിടക്കണം എന്ന്. എന്തിനാണ് ബിഗ് ബോസ് ഇങ്ങനെ ഒരു കാര്യം പറയുന്നത്? ഒരിക്കലും ബിഗ് ബോസ് ഹൗസിൽ 100 ദിവസം നിങ്ങൾക്ക് കഞ്ഞിയും പയറും നൽകി അവർ കിടത്തില്ല എന്ന് ചിന്തിക്കാനുള്ള ബോധം ഒരുത്തനും ഇല്ലാണ്ട് പോയി.

രണ്ട്, എന്ത് അടിസ്ഥാനത്തിലാണ് നിങ്ങളോട് ഒരാളെ അവിടെ നിന്ന് പുറത്താക്കാൻ പറയുന്നത്. അവിടെയാണ് ബിഗ് ബോസിന്റെ ബുദ്ധി നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നത്. നിങ്ങൾ നിൽക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണെന്നും ഒരു ജനാധിപത്യ രാജ്യത്തിന്റെ നീതി എന്ന് പറയുന്നത് ഒരിക്കലും ആൾക്കൂട്ട വിചാരണ നടത്തി ഒരാളെ പുറത്താക്കുന്നതല്ലെന്നും അത് പ്രാകൃത നിയമമാണെന്നും അത് ഒരു രീതിയിലും ഒരു ജനാധിപത്യ സാമൂഹിക, സാംസ്കാരിക രാജ്യത്ത് നടക്കാൻ പാടില്ലാത്ത ഒന്നാണെന്നും മനസിലാക്കണമായിരുന്നു. അപ്പോൾ ഇവിടെ ലീഡറായ ആൾ ആദ്യം ബിഗ് ബോസിനോട് പറയേണ്ടത്, ബിഗ് ബോസ് ഞാനിപ്പോൾ ജീവിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിലാണ്. എന്നെ തെരഞ്ഞെടുത്തത് ഇവിടുത്തെ പ്രജകളാണ്. അങ്ങനെ ഒരു സ്ഥലത്ത് ഇപ്രകാരം ചെയ്യാൻ എനിക്ക് കഴിയില്ല. പിന്നെ ബിഗ് ബോസ് പറഞ്ഞാൽ ഇത് ചെയ്യാം. അപ്പോൾ ഇപ്രകാരം ഒരു ലീഡർ പറയുമ്പോൾ അത് കേൾക്കുന്ന ജനങ്ങൾക്ക് മനസ്സിലാകും ആ ലീഡർ ആ ഷോയോടും ആ രാജ്യത്തോടും തന്റെ ഉത്തരവാദിത്വത്തോടും നീതി പുലർത്തുന്നു എന്നത് പ്രേക്ഷകർക്ക് മനസ്സിലാകും.

പക്ഷേ ഇവിടെ ആ ലീഡർ ഒരു രാജാവായി മാറാൻ ശ്രമിക്കുകയാണ്. ലീഡർ രാജാവായി മാറിക്കോട്ടെ, അതിനെ അനുകൂലിക്കുന്ന തങ്ങളുടെ ഉത്തരവാദിത്വം എന്തെന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത രണ്ട് അനുയായികൾ. അതിൽ ഒരു അനുയായിയുടെ മുഖം കണ്ടു കഴിഞ്ഞാൽ സദാസമയവും മദ്യപിച്ച് ലക്ക് കെട്ടിരിക്കുന്ന യാതൊരു ഊർജ്ജവുമില്ലാതെ എങ്ങനെയൊക്കെയോ സർവൈവ് ചെയ്തു പോകാൻ പറ്റുന്ന രീതിയിൽ ഇരിക്കുന്ന ഒരു സുമേഷ്.

അതിനുശേഷം ജനങ്ങളുടെ സഭ വിളിക്കുന്നു. ഈ ജനങ്ങളുടെ സഭയിൽ ചോദിക്കുന്നു നമ്മൾക്ക് കഞ്ഞികുടിച്ച് ഇവിടെ ജീവിക്കണോ അതോ നിങ്ങൾക്ക് ഒരാളെ പുറത്താക്കണോയെന്ന്? അതിൽ പല ആൾക്കാരും മറന്നുപോയി ഇത് ബിഗ് ബോസിന്റെ ഒരു കെണിയാണെന്നും ഇത് വളരെ ബുദ്ധിപരമായ രീതിയിൽ ബിഗ് ബോസ് നിങ്ങളുടെ മുന്നിലേക്ക് നിങ്ങളുടെ നിലപാടുകളും നിങ്ങളുടെ കാഴ്ചപ്പാടുകളും മനസ്സിലാക്കാൻ വേണ്ടി നിങ്ങൾക്ക് ഇട്ടു തന്ന ഒരു പ്ലാൻ ആണെന്നും ഒരൊറ്റ മനുഷ്യന് പോലും മനസ്സിലായില്ല’.



Source link

Leave a Reply

Your email address will not be published. Required fields are marked *