Headlines

ബുധൻ കന്നി രാശിയിലേക്ക്; ഇക്കൂട്ടരുടെ പ്രണയം പൂവണിയും, കുടുംബത്തിൽ ഐശ്വര്യം, നല്ല ജോലി ലഭിക്കും! | Mercury Transit 2026; These Zodiacs Will Get Luxury In Life And Their Love Will Blossom


Astrology

oi-Nidhin Illikkambath

ഹിന്ദു മതത്തിൽ ജ്യോതിഷത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

Mercury Transit 2026

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

പറഞ്ഞുവന്നത് അത്തരത്തിലൊരു നിർണായകമായ ജ്യോതിഷ മാറ്റത്തെ കുറിച്ചാണ്. ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ മാറ്റത്തിന് ഏറെ പ്രാധാന്യമുണ്ട്. കാരണം അവ ചിലരുടെ ജീവിതം തന്നെ മാറ്റി മറിക്കാൻ കെൽപ്പുള്ളവയാണ്. ചില ഘട്ടങ്ങളിൽ ഗ്രഹങ്ങളുടെ മാറ്റം എല്ലാ കഷ്‌ടതകളെയും അകറ്റും. ഇപ്പോഴിതാ ബുധൻ കന്നി രാശിയിലേക്ക് മാറുകയാണ്. ഇത് ചില രാശിക്കാർക്ക് കാര്യമായ നേട്ടങ്ങൾ ആയിരിക്കും നൽകുക.

ഇടവം

ബുധന്റെ ഈ സംക്രമണം ഇടവം രാശിക്കാർക്ക് സാമ്പത്തികമായും വ്യക്തിജീവിതത്തിലും നേട്ടങ്ങൾ നൽകുമെന്നാണ് കരുതുന്നത്. പഠനം, പ്രണയം, സർഗാത്മക മേഖലകൾ എന്നിവയിൽ പുരോഗതി ഉണ്ടാകാം. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കാനും വരുമാനത്തിൽ മെച്ചമുണ്ടാകാനും സാധ്യതയുണ്ട്. കടങ്ങൾ എല്ലാം വീട്ടാൻ സാധിച്ചേക്കും. മാത്രമല്ല ജീവിതത്തിൽ ഒരുകാലത്ത് സ്വപ്‌നം കണ്ടതെല്ലാം ഇപ്പോൾ നടക്കാനും സാധ്യത.

മിഥുനം

ബുധൻ മിഥുനത്തിന്റെ അധിപഗ്രഹമായതിനാൽ ഈ സംക്രമണം വളരെ അധികം പ്രാധാന്യമുള്ളതാണ്. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനും ബിസിനസിൽ നേട്ടമുണ്ടാക്കാനും സാധ്യത ഏറെയാണ്. ആശയവിനിമയ ശേഷിയും തീരുമാനമെടുക്കാനുള്ള കഴിവും മെച്ചപ്പെടുന്നതിനാൽ ജോലി സംബന്ധമായ പ്രധാന തീരുമാനങ്ങൾ എടുക്കാൻ അനുകൂലമായ സമയമായി ഇത് മാറും. ജീവിതത്തിൽ നടക്കില്ലെന്ന് കരുതിയ ചില കാര്യങ്ങൾ നടക്കും. നല്ല ജോലി തന്നെ ലഭിക്കും.

കന്നി

ബുധൻ കന്നി രാശിയിൽ പ്രവേശിക്കുന്നതിനാൽ ഈ രാശിക്കാർക്കാണ് സംക്രമണത്തിന്റെ ഏറ്റവും ശക്തമായ സ്വാധീനം ലഭിക്കുമെന്ന് ജ്യോതിഷികൾ പറയുന്നു. മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാകാനും കരിയറിൽ പുരോഗതിയുണ്ടാകാനും സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. ബുധൻ കന്നിയിൽ സ്ഥിതിചെയ്യുന്നതിലൂടെ ഇവരുടെ ജീവിതം സുരക്ഷിതമാവും. സാമ്പത്തികമായി എല്ലാ ബുദ്ധിമുട്ടുകളും അകലും.



Source link

Leave a Reply

Your email address will not be published. Required fields are marked *