Headlines

വിജയ്ക്ക് മാറ്റ് കൂടിയോ? തമിഴ്‌നാട്ടില്‍ വീണ്ടും തിരഞ്ഞെടുപ്പ് ആരവം, വോട്ടെണ്ണല്‍ തിയ്യതി അറിയാം | Vijay TVK Number Increase In Tamil Nadu Assembly; By Election Announced In Two Constituency


India

oi-Ashif N

തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചെങ്കല്‍പ്പേട്ട് ജില്ലയിലെ മധുരന്താക്കം, തിരുപ്പൂര്‍ ജില്ലയിലെ ധര്‍മപുരം എന്നീ മണ്ഡലങ്ങള്‍ ഒക്ടോബര്‍ ആറിന് വിധി എഴുതും. ഒക്ടോബര്‍ ഒമ്പതിനാണ് വോട്ടെണ്ണല്‍. എഐഎഡിഎംകെ എംഎല്‍എമാരായ മരഗതം കുമാരവേല്‍, പി സത്യഭാമ എന്നിവര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്.

വിജയ് തിളങ്ങി നില്‍ക്കുന്ന സമയമായതിനാല്‍ അദ്ദേഹത്തിന്റെ ടിവികെ പാര്‍ട്ടി മല്‍സര രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഖ്യകക്ഷിയായ കോണ്‍ഗ്രസിനോ ഇടതുപാര്‍ട്ടികള്‍ക്കോ സീറ്റുകള്‍ കൈമാറുമോ എന്നു വ്യക്തമല്ല. നിലവിലെ സാഹചര്യത്തില്‍ ടിവികെ മല്‍സരിക്കുകയും നിയമസഭയിലെ അംഗബലം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

vijay tvk tamil nadu by election date

സെപ്തംബര്‍ 16നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. 19 വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. വിജയ് അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പ് എന്ന പ്രത്യേകയുണ്ട് ഈ തിരഞ്ഞെടുപ്പിന്. ഇനിയും അഞ്ച് മണ്ഡലങ്ങളില്‍ കൂടി ഉപതിരഞ്ഞെടുപ്പ് നടക്കാനുണ്ട്. പെരുന്തുറയ്, കരൂര്‍, വിരലിമലായ്, അമ്പസമുദ്രം, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സെപ്തംബര്‍ എട്ട് വരെ ഇവിടെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുത് എന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ അന്തിമ തീരുമാനം വന്ന ശേഷമേ തിരഞ്ഞെടുപ്പ് നടത്തൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. വിജയുടെ ടിവികെ മൊത്തം 108 മണ്ഡലങ്ങളിലാണ് ജയിച്ചിരുന്നത്. വിജയ് തൃച്ചി ഈസ്റ്റ് മണ്ഡലം ഒഴിഞ്ഞതോടെ അംഗബലം 107 ആയി താഴ്ന്നു.

ഏഴ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ടിവികെ ജയിച്ചാല്‍ അംഗബലം കൂടും. വിജയുടെ രാഷ്ട്രീയ ശക്തി വര്‍ധിക്കുകയും ചെയ്യും. ഉപതിരഞ്ഞെടുപ്പില്‍ ടിവികെ മല്‍സരിക്കുമോ അതോ സഖ്യകക്ഷികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമോ എന്ന് വ്യക്തമായിട്ടില്ല. സൗഹൃദ മല്‍സരത്തിനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എഐഎഡിഎംകെക്ക് വ്യക്തമായ മേല്‍ക്കൈയുള്ള മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വിജയ് തരംഗം ആഞ്ഞടിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുടെ കൂടെ ഉറച്ചു നിന്ന മണ്ഡലങ്ങളാണിത്. അതുകൊണ്ടുതന്നെ രാജിവെച്ച എഐഎഡിഎംകെ നേതാക്കള്‍ ടിവികെ വഴി വീണ്ടും മല്‍സരിച്ച് നിയമസഭയിലെത്തുമോ എന്നറിയാന്‍ കാത്തിരിക്കണം.



Source link

Leave a Reply

Your email address will not be published. Required fields are marked *