Last Updated:
തൊട്ടടുത്ത ദിവസം മമ്മുക്കയ്ക്ക് ജന്മദിനം. പ്രായം എത്രയെന്ന് തത്ക്കാലം ആവർത്തിക്കുന്നില്ല. ഈ ‘ചുള്ളൻ ചെക്കന്’ 70 പിന്നിട്ടെന്ന കാര്യം എല്ലാവർക്കും അറിയാം
ബ്രൈറ്റ് ഓറഞ്ച് നീളൻ സ്ലീവിലെ കാഷ്വൽ ഷർട്ട്, ഒപ്പം കാഷ്വൽ വൈറ്റ് ട്രൗസറും മുഖത്തൊരു കൂളിംഗ് ഗ്ലാസും. പിന്നിൽ അതിനേക്കാൾ കടുപ്പം കൂടിയ നിറത്തിലെ കാർ. പോസ് ചെയ്യുന്നയാൾ മമ്മൂട്ടി. ഇളം തവിട്ടുനിറത്തിലുള്ള ലെൻസും ക്ലാസിക് ശൈലിയിലുള്ള സ്വർണനിറം കലർന്ന ഫ്രയിമുമുള്ള ഏവിയേറ്റർ സൺഗ്ലാസ് വേഷത്തിന് പൂർണത നൽകുന്നു. നേർത്ത ലോഹച്ചട്ടക്കൂട് പഴമയുടെ സുന്ദരമായ ഭംഗി പകരുമ്പോൾ, വെള്ളിനിറത്തിലുള്ള വാച്ചും ലളിതമായ ചെയിൻ വളയും കൈത്തണ്ടയിൽ ആഡംബരത്തിന്റെ ചാരുത നൽകുന്നു.
