Headlines

വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്; ഈ 4 രാശിക്കാർ തിളങ്ങും, പ്രണയത്തിൽ നല്ല നിമിഷം, പുതിയ വാഹനം വാങ്ങും! | Jupiter Transit; These 4 Zodiac Signs Will Shine Wonderful Moments In Love And Buy New Vehicle


Astrology

oi-Nidhin Illikkambath

ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്നത് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും വന്നുചേരുക. ഇക്കാര്യത്തിൽ എല്ലാ ഗ്രഹങ്ങളും ഏതാണ്ട് ഒരേ രീതി തന്നെയാണ് വച്ചുപുലർത്തുന്നത്.

ഗ്രഹങ്ങള്‍ക്ക് പുറമേ നക്ഷത്രങ്ങള്‍, രാശികള്‍, ഗ്രഹങ്ങളുടെ രാശിമാറ്റങ്ങള്‍, നക്ഷത്ര പരിവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെ ഒമ്പത് ഗ്രഹങ്ങളാണ് ഉള്ളത്. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്.

jupiter transit

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റം നടത്താറുണ്ട്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും അതിന്റെ ഫലങ്ങള്‍ വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അത്തരത്തിൽ വ്യാഴം കഴിഞ്ഞ ദിവസം ആയില്യം നക്ഷത്രത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് ഏതൊക്കെ രാശികൾക്ക് ഗുണമാവുമെന്ന് നോക്കാം.

മേടം

ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ ആയില്യം നക്ഷത്ര സഞ്ചാരം കരിയറിൽ പുതിയ അവസരങ്ങൾക്ക് വഴിയൊരുക്കിയേക്കാം. ജോലി സംബന്ധമായി പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനും സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകാനും സാധ്യത. സമൂഹത്തിൽ അംഗീകാരവും സ്ഥാനമാനങ്ങളും വർധിക്കാനുള്ള അവസരങ്ങളും ഉണ്ടാകും. ചിട്ടി അടക്കമുള്ള പണവുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ വന്നുചേരും.

കർക്കടകം

ഈ രാശിക്കാർക്ക് ഈ കാലയളവിൽ ഏറെക്കാലമായി മുടങ്ങിക്കിടന്ന ചില കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കാം. ആത്മവിശ്വാസം വർധിക്കുകയും പുതിയ അവസരങ്ങൾ ലഭിക്കുകയും ചെയ്യും വ്യക്തിജീവിതത്തിലും തൊഴിൽ മേഖലയിലും മുന്നേറ്റത്തിനുള്ള സാഹചര്യം. പ്രമോഷനോട് കൂടി ശമ്പളം വർധിക്കും. പുതിയ വാഹനം സ്വന്തമാക്കും. വിവാഹ ജീവിതം കൂടുതൽ സന്തോഷകരമായി മാറുകയും ചെയ്യും.

വൃശ്ചികം

ഈ രാശിക്കാർക്ക് പ്രത്യേകിച്ച് വിദ്യാഭ്യാസം, പഠനം, കരിയർ തുടങ്ങിയ മേഖലകളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പുരോഗതി ഉണ്ടാകാനും ജോലി മേഖലയിൽ പുതിയ വഴികൾ തുറക്കാനും സാധ്യത. പുതിയ കഴിവുകൾ വികസിപ്പിക്കാനും ഭാവിയിലേക്കുള്ള പ്രധാന തീരുമാനങ്ങൾ എടുക്കാനും ഈ സമയം സഹായകരമാവും. പ്രണയത്തിൽ നല്ല നിമിഷങ്ങൾ ഉണ്ടാവാൻ സാധ്യത.

മീനം

ഈ രാശിക്കാർക്ക് വ്യാഴത്തിന്റെ ഈ സഞ്ചാരം തീരുമാനമെടുക്കാനുള്ള കഴിവും അറിവും വർധിപ്പിക്കുന്ന കാലഘട്ടമായേക്കാം. ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാനും സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകാനും സാധ്യത. പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും കരിയറിൽ മുന്നേറുന്നതിനും അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും.



Source link

Leave a Reply

Your email address will not be published. Required fields are marked *