Headlines

ബെംഗളൂരു മെട്രോ; ഗ്രീൻ, പർപ്പിൾ ലൈനുകളിലെ തിരക്ക് വൈകാതെ കുറയും, 3 പുതിയ ട്രെയിനുകൾ വരുന്നു! | Bengaluru Metro Congestion On The Green And Purple Lines To Ease Soon; 3 New Trains Arriving


India

oi-Nidhin Illikkambath

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ തിരക്ക് വരും ദിവസങ്ങളിൽ കുറയാൻ സാധ്യത. പുതിയ ട്രെയിൻ സെറ്റുകൾ യാത്രക്കാരുമായി സർവീസ് നടത്തുന്നതിനുള്ള നിയമപരമായ അനുമതി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് ലഭിച്ചതോടെയാണിത്. അടിസ്ഥാന പരിശോധനകളും വിശദമായ ശുചീകരണവും പൂർത്തിയാക്കിയ ശേഷം അടുത്ത രണ്ട് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് പുതിയ ട്രെയിനുകൾ സർവീസ് തുടങ്ങും.

ഈ ട്രെയിനുകൾ ഓടിക്കുന്നതിനായി ബിഎംആർസി ലോക്കോ പൈലറ്റുമാർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സിആർആർസി നിർമ്മിച്ച മൂന്ന് പുതിയ ഡിടിജി ട്രെയിനുകൾ നേരത്തെ ലഭിച്ചിരുന്നു. നാലാമത്തെ ട്രെയിൻ കഴിഞ്ഞ ആഴ്‌ച ബെംഗളൂരുവിലെത്തി. 2027 മാർച്ചോടെ 17 ട്രെയിനുകൾ കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള മെട്രോ ലൈനുകളിലാണ് പുതിയ ട്രെയിനുകൾ സർവീസിനായി ഉൾപ്പെടുത്തുന്നത് എന്നതിനാൽ ഇവയ്ക്ക് 37 നിയമപരമായ അനുമതികൾ നേടേണ്ടതുണ്ടായിരുന്നു.

bengaluru

ഓസിലേഷൻ ടെസ്‌റ്റുകളും എമർജൻസി ബ്രേക്കിംഗ് ഡിസ്‌റ്റൻസ് പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ഏപ്രിലിൽ റെയിൽവേ ബോർഡ് താൽക്കാലിക റോളിംഗ് സ്‌റ്റോക്ക് അനുമതി നൽകിയിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ 27ന് ബിഎംആർസി ഇന്റേണൽ അസസ്മെന്റ് സർട്ടിഫിക്കറ്റും മറ്റ് പരീക്ഷണ റിപ്പോർട്ടുകളും കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റിയ്ക്ക് സമർപ്പിച്ചു.

ഓഗസ്‌റ്റിൽ സിഎംആർഎസ് പുതിയ ട്രെയിനുകൾ പരിശോധിക്കുകയും ട്രെയിനുകളിലെ സിഗ്നലിംഗ് സംവിധാനങ്ങളും മറ്റ് സംവിധാനങ്ങളും വിലയിരുത്തുകയും ചെയ്‌തു തുടർന്ന് കഴിഞ്ഞ ദിവസം സിഎംആർഎസ് സർവീസിനുള്ള അനുമതി നൽകിയതായി അധികൃതർ അറിയിച്ചു. പുതിയ ട്രെയിനുകൾ പർപ്പിൾ, ഗ്രീൻ ലൈനുകളിലെ തിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ പർപ്പിൾ ലൈനിൽ 33 ട്രെയിനുകളും ഗ്രീൻ ലൈനിൽ 24 ട്രെയിനുകളുമാണ് സർവീസ് നടത്തുന്നത്.
ലഭിക്കാനിരിക്കുന്ന 21 പുതിയ ട്രെയിനുകളും ഗ്രീൻ ലൈനിൽ സർവീസ് നടത്താനാണ് മെട്രോ അധികൃതരുടെ പദ്ധതി. നിലവിൽ ഗ്രീൻ ലൈനിലുള്ള 24 ട്രെയിനുകളിൽ 17 എണ്ണം ലിവറി മാറ്റി പർപ്പിൾ ലൈനിലേക്ക് മാറ്റാനും പദ്ധതിയുണ്ട്.

ഇതോടെ പർപ്പിൾ ലൈനിൽ ആകെ 50 ട്രെയിനുകളും, ഗ്രീൻ ലൈനിൽ 28 ട്രെയിനുകളും സർവീസ് നടത്തും. അതിനിടയിൽ കഴിഞ്ഞ ആഴ്‌ച എത്തിയ നാലാമത്തെ പുതിയ ട്രെയിൻ യാത്രക്കാരുടെ സർവീസിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കും. ഇതും കൂടി എത്തുന്നതോടെ സർവീസുകൾക്ക് ഇടയിലെ ഇടവേള കുറയാനാണ് സാധ്യത.



Source link

Leave a Reply

Your email address will not be published. Required fields are marked *