Last Updated:
കടൽത്തീരത്തോട് ചേർന്നുള്ള ആഡംബര വസതിയിൽ അഞ്ച് കിടപ്പുമുറികൾ, വിശാലമായ ബാൽക്കണി തുടങ്ങിയ ഒട്ടനവധി സൗകര്യങ്ങളാണുള്ളത്
മുംബൈയിലെ സെലിബ്രിറ്റികളുടെ ഇഷ്ടയിടമായ ജുഹുവിൽ സ്ഥിതിചെയ്യുന്ന 80 കോടി രൂപ വിലമതിക്കുന്ന ആഡംബര അപ്പാർട്ട്മെന്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ഒരു വീടിന് 80 കോടി നൽകണമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതോടെ അഭിപ്രായങ്ങളും രസകരമായ കമന്റുകളുമായി നിരവധി ആളുകൾ രംഗത്തെത്തി. കടൽത്തീരത്തോട് ചേർന്നുള്ള ആഡംബര വസതിയിൽ അഞ്ച് കിടപ്പുമുറികൾ, വിശാലമായ ബാൽക്കണി തുടങ്ങിയ ഒട്ടനവധി സൗകര്യങ്ങളാണുള്ളത്.
