Last Updated:
സമ്പാദിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെയും കഠിനാധ്വാനത്തെയും പലരും പ്രശംസിച്ചു
പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് ജംഷഡ്പൂർ സ്വദേശിയായ 79കാരനായ സി.കെ. മുഖർജി. എഴുപത്തിയൊമ്പതാം വയസ്സിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈക്കിളിൽ പാഴ്സലുകൾ എത്തിച്ച് ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തിന് വലിയൊരു പ്രചോദനമാണ്. ഡി.ടി.ഡി.സി. (DTDC) കൊറിയർ സർവീസിൽ കഴിഞ്ഞ 33 വർഷമായി അദ്ദേഹം ഈ ജോലി ചെയ്തുവരുന്നു.
