Headlines

പ്ലസ് ടുക്കാര്‍ക്ക് ഹൈക്കോടതിയില്‍ അവസരം; 57900 രൂപ വരെ ശമ്പളം, വേഗം അപേക്ഷിച്ചോ | Kerala Jobs: Apply Online for Clerical Assistant Posts In Kerala High Court, Eligibility, Salary & Last Date


Jobs

oi-Jithin TP

ക്ലെറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകള്‍ നികത്തുന്നതിനായി ഹെക്കോടതി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്തംബര്‍ 26 ആണ്. ജനറല്‍ വിഭാഗത്തില്‍പ്പെട്ട 02/01/1986നും 01/01/2008നും ഇടയില്‍ ജനിച്ചവര്‍ക്ക് (രണ്ട് തീയതികളും ഉള്‍പ്പെടെ) ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

എസ് സി, എസ്ടി വിഭാഗക്കാരാണെങ്കില്‍ 02/01/1981നും 01/01/2008നും ഇടയില്‍ ജനിച്ചവരും ഒബിസി വിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ 02/01/1983നും 01/01/2008നും ഇടയില്‍ ജനിച്ചവരും ആയിരിക്കണം. വിമുക്ത ഭടന്മാര്‍ / മുന്‍ ജിആര്‍ഇഎഫ് ഉദ്യോഗസ്ഥര്‍ / ടെറിട്ടോറിയല്‍ ആര്‍മിയില്‍ നിന്ന് വിടുതല്‍ നേടിയവര്‍ എനന്നിവര്‍കക്ക് സേവന കാലയളവും ഒപ്പം 5 വര്‍ഷം വരെയുള്ള തൊഴിലില്ലായ്മ കാലയളവും കണക്കിലെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കാം (പരമാവധി പ്രായപരിധി 50).

Kerala Jobs

കാഴ്ചശക്തിയില്ലാത്തവര്‍, കാഴ്ചക്കുറവുള്ളവര്‍, കേള്‍വിശക്തിയില്ലാത്തവര്‍ അല്ലെങ്കില്‍ കേള്‍വിക്ക് ബുദ്ധിമുട്ടുള്ളവര്‍ എന്നിവര്‍ക്ക് 15 വര്‍ഷം വരെയും, മറ്റ് ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 10 വര്‍ഷം വരെയും ഇളവ് ലഭിക്കും. വിധവകള്‍ക്ക് 5 വര്‍ഷം വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

തത്തുല്യ യോഗ്യത സംബന്ധിച്ച അവകാശവാദങ്ങള്‍ക്ക്, അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയിലോ അതിനുമുമ്പോ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയിലോ അതിനുമുമ്പോ യോഗ്യത നേടിയിരിക്കണം. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഇല്ല. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയേക്കാം.

എണ്ണം കുറവാണെങ്കില്‍ അഭിമുഖം മാത്രമായിരിക്കും ഉണ്ടായിരിക്കുക. പരീക്ഷാ കേന്ദ്രം എറണാകുളത്തായിരിക്കും. എഴുത്തുപരീക്ഷ (ഒബ്ജക്റ്റീവ് ഒഎംആര്‍) 100 മാര്‍ക്ക്, 75 മിനിറ്റ് ദൈര്‍ഘ്യം. തെറ്റായ ഓരോ ഉത്തരത്തിനും 1/4 മാര്‍ക്ക് വീതം കുറയ്ക്കും. അഭിമുഖത്തിന് 10 മാര്‍ക്കാണ്. അഭിമുഖത്തില്‍ യോഗ്യത നേടുന്നതിനുള്ള കുറഞ്ഞ മാര്‍ക്ക് 35% ആണ്). തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 25100 രൂപ മുതല്‍ 57900 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

ക്ലെറിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യവും യോഗ്യതയുമുള്ളവര്‍, താഴെ നല്‍കിയിരിക്കുന്ന ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന്, അനുയോജ്യമായ ഓപ്ഷന്‍ തിരഞ്ഞെടുത്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. 2026 ഓഗസ്റ്റ് 22 മുതല്‍ 2026 സെപ്റ്റംബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.hckerala.gov.in സന്ദര്‍ശിക്കുക.

അപേക്ഷിക്കാനുള്ള ലിങ്ക്



Source link

Leave a Reply

Your email address will not be published. Required fields are marked *