Headlines

ദിലീപും മഞ്ജുവാര്യരും വര്‍ഷങ്ങള്‍ക്ക് ശേഷം കൈകൊടുത്തു; ചിരിച്ച് സംസാരിച്ചു, ആഘോഷമാക്കി ആരാധകര്‍ | Dileep And Manju Warrier Gives Smile, Shake Hand After Years; Fans Turned The Moment Into Celebration


Movie News

oi-Ashif N

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട ജോഡികളായിരുന്നു ദിലീപും മഞ്ജുവാര്യരും. ഇരുവരും വിവാഹിതരായതും മലയാളികള്‍ ആഘോഷമാക്കിയിരുന്നു. വിവാഹത്തിന് ശേഷം സിനിമാ അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്ന മഞ്ജുവാര്യര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപില്‍ നിന്ന് വിവാഹ മോചനം നേടി. കോടതിയില്‍ നിന്ന് മഞ്ജുവാര്യര്‍ പുറത്തേക്ക് വരുന്ന വീഡിയോകള്‍ ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

വിവാഹ മോചനത്തിന് ശേഷം മഞ്ജുവാര്യര്‍ വീണ്ടും സിനിമാ രംഗത്തേക്ക് മടങ്ങിയെത്തി. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ വരവ് അറിയിച്ച മഞ്ജു പിന്നീട് നിരവധി രസകരമായ വേഷങ്ങളില്‍ സജീവമായി. മഞ്ജുവാര്യരും ദിലീപും പിന്നീട് ഒരുമിച്ച് പരസ്യമായി വേദി പങ്കിട്ടത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ കൊച്ചിയില്‍ നടന്ന പ്രതിഷേധ ചടങ്ങിലായിരുന്നു.

dileep manju-warrier meets

എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ വേദിയില്‍ ഇരുവരുമെത്തി. നേരിട്ട് കാണുകയും കൈ കൊടുക്കുകയും ചിരിച്ച് സംസാരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് മള്‍ട്ടിപ്ലെക്‌സിന്റെ ഉദ്ഘാടന ചടങ്ങിനെ ആയിരുന്നു ഇത്.

മഞ്ജുവാര്യരും ദിലീപും ഒരുമിച്ച് ചടങ്ങില്‍ പങ്കെടുത്തു എന്ന വാര്‍ത്ത രണ്ടു ദിവസം മുമ്പ് വന്നിരുന്നു. എങ്കിലും ഇരുരവും നേരില്‍ കണ്ടില്ല, സംസാരിച്ചില്ല തുടങ്ങിയ പ്രചാരണങ്ങളുമുണ്ടായി. അതെല്ലാം തെറ്റാണ് എന്ന തെളിവാണ് പുതിയ വീഡിയോ. മുഖ്യമന്ത്രി വിഡി സതീശനാണ് എറണാകുളം കാക്കനാടുള്ള മള്‍ട്ടിപ്ലെക്‌സ് ഉദ്ഘാടനം നിര്‍വഹിച്ചത്. മള്‍ട്ടിപ്ലെക്‌സിനകത്ത് നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഉദ്ഘാടനത്തിന് ശേഷം സ്‌ക്രീനിങ് ഉണ്ടായിരുന്നു. എല്ലാ താരങ്ങള്‍ക്കും ഒരേ നിരയിലാണ് സീറ്റ് ഒരുക്കിയത്. മഞ്ജുവാര്യര്‍, ജയസൂര്യ, പൃഥ്വിരാജ് എന്നിവരെല്ലാം അടുത്തടുത്ത സീറ്റില്‍ ഇരിക്കുന്ന വേളയിലാണ് ദിലീപ് അങ്ങോട്ട് എത്തിയത്. ആദ്യം തന്നെ കണ്ടത് മഞ്ജുവാര്യരെ ആണ്. മഞ്ജുവാര്യര്‍ കൈ കൊടുത്തു. പുഞ്ചിരിച്ച് സംസാരിച്ചു. ശേഷം ദിലീപ് മറ്റു താരങ്ങളുമായും കുശലം പറഞ്ഞ ശേഷം ഇരിപ്പിടത്തിലേക്ക് നീങ്ങി. ഉമാ തോമസ് എംഎല്‍എക്ക് അടുത്താണ് ദിലീപിന് സീറ്റ് ഒരുക്കിയിരുന്നത്.

ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍ എത്തി എന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഇരുവരും കൈ കൊടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പ്രചരിച്ചത്. പരസ്പരം സംസാരിച്ചില്ല, അകലം പാലിച്ചു, മഞ്ജു ദിലീപിനെ ശ്രദ്ധിച്ചില്ല തുടങ്ങിയ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വേളയില്‍ കൂടിയാണ് അതെല്ലാം തെറ്റാണ് എന്ന് തെളിയിക്കുന്ന പുതിയ വീഡിയോ വൈറലായിരിക്കുന്നത്. ഇരുതാരങ്ങളുടെയും ആരാധകര്‍ ആഘോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ് വീഡിയോ.



Source link

Leave a Reply

Your email address will not be published. Required fields are marked *