Headlines

ഒരു കിലോ സ്വര്‍ണം മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍; യുഎഇ കോടതി ശിക്ഷ വിധിച്ചത് ഇങ്ങനെ | Gold Embezzled In UAE Employee From Company; Here How Al Ain Court Orders Verdict, UAE News Updates


Gulf

oi-Ashif N

യുഎഇയില്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന വ്യക്തി ഉടമ അറിയാതെ എടുത്തത് ഒരു കിലോയില്‍ അധികം സ്വര്‍ണം. ഇടയ്ക്കിടെ നടത്തുന്ന പരിശോധനയില്‍ സ്വര്‍ണത്തില്‍ കുറവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്താന്‍ കമ്പനി തീരുമാനിച്ചതോടെയാണ് ജീവനക്കാരന്‍ പെട്ടത്. വിഷയം പോലീസിലും പിന്നീട് കോടതിയിലും എത്തി.

സ്വര്‍ണം അപഹരിച്ചു എന്ന് കണ്ടെത്തിയതോടെ ജീവനക്കാരനെ പുറത്താക്കിയിരുന്നു. ഇയാള്‍ക്കെതിരെ അപ്പീല്‍ കോടതി കടുത്ത ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 619989 ദിര്‍ഹം ഉടമയ്ക്ക് നല്‍കണം എന്നാണ് അല്‍ ഐന്‍ സിവില്‍ കോടതിയുടെ വിധി. കൂടാതെ നഷ്ടപരിഹാരമായി 10000 ദിര്‍ഹം വേറെ കൊടുക്കണം. 50 ദിര്‍ഹം കോടതി ഫീസ് ആയും അടയ്ക്കണം.

gold theft uae court verdict

സ്വര്‍ണത്തില്‍ കുറവ് വന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കമ്പനി അന്വേഷിച്ചതും സംശയമുള്ള വ്യക്തിയെ കണ്ടെത്തിയതും. 17 വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് സ്വര്‍ണം അപഹരിച്ചത്. ഒടുവില്‍ കുറ്റമേറ്റ പ്രതി ഓരോ മാസവും 3000 ദിര്‍ഹം വീതം തിരിച്ചുതരാം എന്ന് കരാര്‍ ഒപ്പിട്ടു. എന്നാല്‍ വാക്ക് ലംഘിച്ചതോടെ കമ്പനി ക്രിമിനല്‍ പരാതി നല്‍കുകയായിരുന്നു.

വാദിയും പ്രതിയും പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കാന്‍ കോടതി ഒരു സമിതിയെ നിയോഗിച്ചു. സ്വര്‍ണം നഷ്ടമായിട്ടുണ്ട് എന്ന് കമ്മിറ്റി കണ്ടെത്തി. എത്ര തുകയുടെ സ്വര്‍ണമാണ് നഷ്ടമായത് എന്നും നിര്‍ണയിച്ചു. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയുള്ള തുകയും നഷ്ടപരിഹാരവും കോടതി ചെലവും വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ക്രിമിനല്‍ കോടതി പ്രതിക്ക് ആറ് മാസം തടവ് വിധിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി തടവ് ശിക്ഷയ്ക്ക് പകരം 10000 ദിര്‍ഹം പിഴ ചുമത്തി.

സ്വര്‍ണം അപഹരിച്ചതായി കോടതി കണ്ടെത്തി, പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഇരുഭാഗവും തമ്മിലുണ്ടാക്കിയ കരാര്‍ പ്രതി വീണ്ടും ലംഘിച്ചു, വിശ്വസിച്ച് ഏല്‍പ്പിച്ച ജോലിയില്‍ വഞ്ചന കാണിച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതെല്ലാം പരിഗണിച്ചാണ് സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കിയുള്ള തുക തിരിച്ചടയ്ക്കണമെന്നും പിഴയും കോടതി ചെലവും പ്രതി നല്‍കണം എന്നും ഉത്തരവിട്ടത്.



Source link

Leave a Reply

Your email address will not be published. Required fields are marked *