Last Updated:
പുതിയ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നിർത്തിവെക്കാനും തീരുമാനം
തിയേറ്റർ റിലീസിന് ശേഷമുള്ള ഒടിടി സംപ്രേക്ഷണ കാലാവധിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തമിഴ്നാട്ടിൽ സിനിമാ സമരം പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ തമിഴ് ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും , തമിഴ്നാട് ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായി അറിയിച്ചു. കൂടാതെ, പുതിയ സിനിമകളുടെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നിർത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.
