Last Updated:
ദീർഘകാലം നീണ്ട അഭിനയജീവിതത്തിലൂടെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം സിനിമകളിൽ തന്റേതായ ഇടം നേടിയ നടിയാണ് സൗക്കർ ജാനകി
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മുതിർന്ന നടി സൗക്കർ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. നടികർ സംഘം പ്രസിഡന്റ് നാസറാണ് മരണവിവരം സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് 1.59നായിരുന്നു അന്ത്യം.
