Headlines

ബെംഗളൂരു രണ്ടാം എയർപോർട്ട്; ഹരോഹള്ളിയിലും നിർമ്മാണം നടക്കില്ല? പുതിയ പ്രതിസന്ധി|Bengaluru’s Second Airport; Will Construction Not Take Place in Harohalli Either? A New Setback.


India

oi-Rakhi

ബെംഗളൂരിലെ രണ്ടാമത്തെ ഗ്രീൻഫീൽഡ് എയർപോർട്ടിനായി സ്ഥലം കണ്ടെത്താനുള്ള നീക്കങ്ങൾ വീണ്ടും പ്രതിസന്ധിയിൽ. മുഖ്യമന്ത്രി ഡികെ ശിവാകുമാറിൻ്റെ നിയമസഭ മണ്ഡലമായ കനകപുരയിലെ ഹരോഹള്ളിയിലാണ് മൂന്ന് സ്ഥലങ്ങൾ സർക്കാർ കണ്ടെത്തിയത്. എന്നാൽ ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിൽ പല സാങ്കേതിക തടസ്സങ്ങളും ഉണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന.

ഭൂമി ഏറ്റെടുക്കൽ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരോഹള്ളിയിൽ സ്ഥലങ്ങൾ കണ്ടെത്തണമെന്ന നിർദേശം ഡികെ ശിവകുമാർ മുന്നോട്ട് വെച്ചത്. എന്നാൽ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിൽ പല പ്രായോഗിക-സാങ്കേതിക തടസങ്ങൾ ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. ‘ഞങ്ങൾ ചില സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ ഓരോ സ്ഥലങ്ങളിലും അതിൻ്റേതായ പ്രശ്നങ്ങളുണ്ട്. ആദ്യ പ്രദേശത്ത് ഹരോഹള്ളിയിലെ റിഡൻ്ഷ്യൽ മേഖലയിലാണ്. ഇവിടെ സ്ഥലം ഏറ്റെടുക്കുകയെന്നത് എളുപ്പമായിരിക്കില്ല. ദക്ഷിണ ബെംഗളൂരിൽ നിന്നും സ്ഥലം ഏറ്റെടുക്കുന്നതിനേക്കാൾ ചെലവ് കുറവായിരിക്കുമെങ്കിലും ഇവിടുത്തെ ജനങ്ങളെ പുരഃരധിവസിപ്പിക്കുകയെന്നത് ചെലവേറിയ നടപടിയായിരിക്കും. മാത്രമല്ല ജനങ്ങളുടെ പ്രതിഷേധങ്ങൾക്കും കാരണമായേക്കും’, സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.

bengaluruairport2

ഇനി ജനവാസ മേഖല അല്ലാതെ ഈ മേഖലയിൽ മറ്റൊരു പ്രദേശം തിരഞ്ഞെടുത്താൽ അത് ബന്നാർഘട്ട നാഷ്ണൽ പാർക്ക് തടസമാകും. ഈ സ്ഥലങ്ങൾ ബന്നാർഘട്ടയ്ക്ക് സമീപമാണെന്നത് വലിയ ആശങ്കയാണ്. എയർപോർട്ട് വന്നാൽ ശബ്ദവും മറ്റ് കോലാഹലങ്ങളും മൃഗങ്ങളെ ബാധിച്ചേക്കും.

കണ്ടെത്തിയ രണ്ടാമത്തെ സ്ഥലത്തിൻ്റെ ഒരു ഭാഗം ഇതിനോടകം തന്നെ സാറ്റലൈറ്റ് ടൌണ്‍ റിംഗ് റോഡിനായി ഏറ്റെടുത്ത പ്രദേശമാണ്. മൂന്നാമത്തെ സ്ഥലത്താകട്ടെ വലിയൊരു പാറ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ റണ്‍വേ നിർമ്മിക്കുന്നത് എളുപ്പമായേക്കില്ല’, ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ടെത്തിയ മൂന്ന് പ്രദേശങ്ങളിൽ നിന്നും കുറച്ച് ഭാഗങ്ങൾ ഏറ്റെടുത്ത് നിർമ്മാണം തുടങ്ങുന്നതായിരിക്കും പ്രായോഗികമായ വഴി. എസ് എസ് ടി ആർ പാതയുടെ അലൈൻമെൻ്റിൽ മാറ്റം വരുത്താൻ സാധിച്ചാൽ കണ്ടെത്തിയ മൂന്ന് സ്ഥലങ്ങളുടെയും സാധ്യതകൾ പരിശോധിച്ച് അനുയോജ്യമായ ഭൂമി തിരിച്ചറിയാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു.

കനകപുര റോഡിൽ നേരത്തേ കണ്ടെത്തിയ ചൂഡഹള്ളി, സോമനഹള്ളി പ്രദേശത്ത് 18 കിമി ദൂരയാണ് ഹരോഹള്ളിയിലെ പ്രദേശങ്ങൾ. എന്തായാലും ഇവിടെ സ്ഥലം കണ്ടെത്തുകയെന്നത് രണ്ടാം എയർപോർട്ട് നിർമ്മാണത്തിന് കാലതാമസം വരുത്തിയേക്കും. അതിനാൽ എത്രയും പെട്ടെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പരിശോധന നടത്തി സ്ഥലം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ചൂഡഹള്ളി, സോമനഹള്ളി, നെലമംഗലയ്ക്ക് സമീപമുള്ള ഗൂഡേമരനഹള്ളി എന്നീ മൂന്ന് സ്ഥലങ്ങളുടെ സാധ്യത പഠന റിപ്പോർട്ട് നേരത്തേ എയർപോർട്ട് അതോറിറ്റി സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ ഇതുകൂടാതെ ഹരോഹള്ളിയിലും സ്ഥലങ്ങൾ കണ്ടെത്താനുള്ള നീക്കങ്ങൾ നടക്കുന്നതായാണ് അന്ന് മന്ത്രി എംബി പട്ടേൽ നേരത്തേ നിയമസഭയെ അറിയിച്ചത്.

‘മൈൻഹാർട്ട്-കെപിഎംജി’എന്ന സ്ഥാപമാണ് ഞങ്ങൾക്കായി സാധ്യത പഠനം നടത്തുന്നത്. മറ്റൊരു സ്ഥലം കൂടി അധികമായി കണ്ടെത്തേണ്ടി വരുമെന്ന് ടെൻഡറിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സ്ഥലങ്ങൾ സംബന്ധിച്ചും എയർപോർട്ട് അതോറിറ്റി സാധ്യത പഠനം നടത്തേണ്ടി വരും’, മന്ത്രി പറഞ്ഞു.



Source link

Leave a Reply

Your email address will not be published. Required fields are marked *