Last Updated:
തൃഷയെ വിമർശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചു
ചെന്നൈയിൽ വിജയ് (C. Joseph Vijay) പങ്കെടുത്ത സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നടി തൃഷ കൃഷ്ണൻ (Trisha Krishnan) പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കുമെതിരെ നടി സഞ്ജന ഗൽറാനി (Sanjana Galrani) രംഗത്തെത്തി. തൃഷയെ വിമർശിക്കുന്നവരെ ചോദ്യം ചെയ്ത സഞ്ജന, ഒരു സ്ത്രീയെ ഇത്തരത്തിൽ ലക്ഷ്യമിടുന്നതിൽനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും അഭ്യർഥിച്ചു.
