Headlines

മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ|Makeup artist Jaanmoni arrested In Complaint alleging insulting Prime Minister:


Kerala

oi-Rakhi

ഡൽഹിയിലെ സിജെപി സമരത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ .കോഴിക്കോട് സൈബര്‍ സിറ്റി പൊലീസാണ് ജാന്‍മണിയെ അറസ്റ്റ് ചെയ്തത്. ബിജെപി നേതാവ് നവ്യ ഹരിദാസിൻ്റെ പരാതിയിലാണ് അറസ്റ്റ്. നോട്ടീസ് നൽകിയശേഷം ജാൻമണിയെ വിളിച്ചുവരുത്തുകയായിരുന്നു.

സമൂഹത്തിൽ ലഹള ഉണ്ടാക്കാനും സമാധാനം തകർക്കാനും ശ്രമിച്ചു എന്നാരോപിച്ച് ഭാരതീയ ന്യായ സംഹിതയിലെ (ബി എൻ എസ്) 192, 356 (2) വകുപ്പുകളും, കേരള പൊലീസ് ആക്‌ടിലെ 120 (ഒ) വകുപ്പുമാണ് ജാൻമണിക്കെതിരെ ചുമത്തിയിട്ടുള്ളത്. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശത്തോടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ് ഐ ആർ.

jan-1

ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന സി ജെ പി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിക്കെതിരെ ജാൻമണിയുടെ വിവാദ പരാമർശം. പ്രധാനമന്ത്രിയുടെ പിതാവിനെയും മാതാവിനെയും പറഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. ഇതിന് പിന്നാലെ ജാൻമണിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

അതേസമയം സംഭവം വിവാദമായതിനെ തുടർന്ന് ജാൻമണി പരസ്യമായ ഖേദപ്രകടനം നടത്തിയിരുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നുമാണ് ജാൻമണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്.

‘പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ച് മോശം പറയാൻ താൻ ഉദ്ദേശിച്ചിട്ടില്ല കണ്ടൻ്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് താൻ ചെയ്തത്, അല്ലാതെ മോദിജിയെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല. താൻ പറയുന്ന മലയാളം ശരിയാക്കാത്തത് കൊണ്ടായിരിക്കാം. താൻ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം’, എന്ന് ജാൻമണി പറഞ്ഞു. മാത്രമല്ല താൻ പറഞ്ഞ കാര്യങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കിയപ്പോൾ പറഞ്ഞതിലെ തെറ്റ് തിരിച്ചറിഞ്ഞു. ആരെയെങ്കിലും താൻ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് അങ്ങേയറ്റം ക്ഷമ ചോദിക്കുന്നു, ജാൻമണി വിശദീകരിച്ചു.



Source link

Leave a Reply

Your email address will not be published. Required fields are marked *