Headlines

വീട്ടിൽ പാമ്പിനെ കണ്ടോ? ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങൾ ഇതാ| Saw a Snake at Home? Here Are 7 Things You Should Never Do


Lifestyle

oi-Sajitha Gopie

വീടിനകത്ത് പാമ്പിനെ കണ്ടെത്തുന്നത് ഇന്ന് ഒരു പതിവ് വാർത്തയായി മാറിയിരിക്കുകയാണ്. ബോളിവുഡിലെ കിംഗ് ആയ ഷാരൂഖ് ഖാന്റെ വീടിനെ പോലും പാമ്പുകൾ വെറുതെ വിട്ടിട്ടില്ല.

കഴിഞ്ഞ ദിവസം മുംബൈയിലുളള ഷാരൂഖ് ഖാന്റെ മന്നത്ത് എന്ന ബംഗ്ലാവിൽ കണ്ടെത്തിയത് രണ്ട് പാമ്പുകളെ ആണ്. എട്ടടിയോളം നീളമുളള ചേരയെ ആണ് വീട്ടിലെ പുൽത്തകിടിയിൽ നിന്ന് പിടികൂടിയത്. രണ്ടാമത്തെ പാമ്പിനെ ആണെങ്കിൽ കണ്ടെത്താനും പറ്റിയിട്ടില്ല.

എന്തായാലും ഷാരൂഖ് ഖാന്റെ വീട് ആണെങ്കിലും നമ്മുടെ വീട് ആണെങ്കിലും പാമ്പിനെ കണ്ടാൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അത്തരത്തിലുളള ചില കാര്യങ്ങൾ ഇവയാണ്..

Snake

പാമ്പിനെ കൊല്ലാൻ ശ്രമിക്കരുത്

പാമ്പിനെ വീട്ടിനുളളിലോ പരിസരത്തോ കണ്ടാൽ ആളുകൾ ആദ്യം ചെയ്യുന്ന കാര്യം അതിനെ തല്ലിക്കൊല്ലാൻ ശ്രമിക്കുക എന്നതാണ്. ഈ ശ്രമത്തിനിടയിലാണ് പലപ്പോഴും ആളുകൾക്ക് കടിയേൽക്കുന്നത്. ജീവന് ഭീഷണി ഉണ്ടാകുമ്പോഴോ രക്ഷപ്പെടാൻ വഴിയില്ലാത്ത അവസ്ഥയിലോ മാത്രമാണ് പാമ്പുകൾ കടിക്കുന്നത്. അതുകൊണ്ട് തന്നെ പാമ്പിനെ കൊല്ലാൻ ശ്രമിക്കാതെ അതിന് ഒഴിഞ്ഞ് പോകാനുളള വഴിയൊരുക്കുക.

സ്വന്തമായി പിടിക്കാനോ തൊടാനോ ശ്രമിക്കരുത്

പാമ്പിനെ കുറിച്ച് ഒരു ധാരണയും ഇല്ലാതെ അതിനെ തൊടാനോ പിടിക്കാനോ ശ്രമിക്കരുത്. വിഷമുള്ള പാമ്പുകളും വിഷമില്ലാത്തവയും തമ്മിൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചെന്നു വരില്ല. പാമ്പിനെ കണ്ടാൽ കുട്ടികളെയും വളർത്തുമൃഗങ്ങളെയും മാറ്റിനിർത്തുക. മുറിക്ക് അകത്താണെങ്കിൽ ആ മുറി അടച്ച ശേഷം വനംവകുപ്പിനെയോ പരിശീലനം ലഭിച്ച പാമ്പ് പിടുത്തക്കാരെയോ വിവരം അറിയിക്കുക.

വിഷമില്ലാത്ത പാമ്പാണെന്ന് ഊഹിക്കരുത്

പാമ്പിനെ കണ്ട് കൊണ്ട് മാത്രം അതിന് വിഷം ഇല്ലായെന്ന് സ്വയം തീരുമാനിക്കരുത്. നിറമോ വലുപ്പമോ ചലനമോ ഒന്നും പാമ്പ് അപകടകാരിയാണോ എന്ന് തീരുമാനിക്കുന്ന ഘടകമല്ല. കാരണം വിഷമുളള വെള്ളിക്കെട്ടൻ പാമ്പും വിഷം ഇല്ലാത്ത വെള്ളിവരയൻ പാമ്പും കാണാൻ ഏതാണ്ട് ഒരുപോലെയിരിക്കും.



Source link

Leave a Reply

Your email address will not be published. Required fields are marked *