Headlines

ഉറപ്പുകൾ നടപ്പാക്കാൻ 2 മാസത്തെ സമയം, ജാർഖണ്ഡിൽ സമരം അവസാനിച്ചു, പ്രതിഷേധം തുടങ്ങി പരീക്ഷാവിജയികൾ| Two months’ time to implement Government’s assurances; Jharkhand protest ends, exam winners begin protests.


India

oi-Sajitha Gopie

റാഞ്ചി: ജാര്‍ഖണ്ഡിലെ പ്രവേശന പരീക്ഷകളിലെ ക്രമക്കേടിനെതിരെ 26 ദിവസമായി നടന്ന് വരുന്ന സമരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍. ക്രമക്കേട് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന പരീക്ഷകളെല്ലാം റദ്ദാക്കണം എന്നുളള സമരക്കാരുടെ ആവശ്യം കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ജെഎംഎം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.

ജാര്‍ഖണ്ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (ജെ പി എസ് സി) പരീക്ഷയടക്കം 22 പരീക്ഷകളാണ് റദ്ദാക്കിയത്. മാത്രമല്ല 2014 മുതല്‍ സംസ്ഥാനത്ത് നടത്തിയ 23 പരീക്ഷകളിലടക്കം സര്‍ക്കാര്‍ സിഐഡി അന്വേഷണവും പ്രഖ്യാപിച്ചു. എന്നാല്‍ പരീക്ഷാ ക്രമക്കേടുകളില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍.

Jharkhand

സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ 2 മാസത്തിനകം പാലിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുന്നു. നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം പരീക്ഷാ ക്രമക്കേടുകളില്‍ വേണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. 2 മാസത്തിനുളളില്‍ പറഞ്ഞ വാക്ക് ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഇതിലും വലിയ സമരവുമായി വീണ്ടും വരുമെന്നാണ് സമരസമിതി വക്താവ് പീയൂഷ് കുമാര്‍ സിംഗിന്റെ പ്രതികരണം.



Source link

Leave a Reply

Your email address will not be published. Required fields are marked *